Image

കക്കൂസ് മാലിന്യം തള്ളുന്നതിനിടെ എസ്ഐയെ വാഹനമിടിപ്പിക്കാൻ ശ്രമം

Published on 03 October, 2025
കക്കൂസ് മാലിന്യം തള്ളുന്നതിനിടെ എസ്ഐയെ വാഹനമിടിപ്പിക്കാൻ ശ്രമം

മലപ്പുറം: കക്കൂസ് മാലിന്യം കൊണ്ടുപോകുകയായിരുന്ന മിനിലോറി പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ എസ്.ഐയെ വാഹനമിടിപ്പിക്കാന്‍ ശ്രമം. കിലോമീറ്ററോളം പിന്തുടര്‍ന്ന് പ്രതികളെ പിടികൂടി തിരൂര്‍ പൊലീസ്

ചാപ്പനങ്ങാടി മുല്ലപ്പള്ളി വീട്ടില്‍ മുഹമ്മദ് റാഫി (25), അങ്ങാടിപ്പുറം വള്ളിക്കാടന്‍ വീട്ടില്‍ ഫൗസാന്‍ (25), കടുങ്ങപുരം കരുവള്ളി വീട്ടില്‍ ജംഷീര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച ഉച്ചക്ക് പച്ചാട്ടിരിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ്, കക്കൂസ് മാലിന്യം തള്ളാന്‍ കൊണ്ടുപോവുന്ന മിനിലോറിയെത്തിയത്. കൈ കാണിച്ച് നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ നിര്‍ത്താതെ തിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ നിര്‍മലിന്റെ ദേഹത്ത് ഇടിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

നിര്‍ത്താതെപോയ പ്രതികളെ പൊലീസ് 35 കിലോമീറ്റര്‍ പിന്തുടര്‍ന്ന് സാഹസികമായി പിടികൂടി. പ്രതികള്‍ താനൂര്‍, പരപ്പനങ്ങാടി ഭാഗങ്ങളിലേക്ക് പ്രവേശിച്ചതോടെ പരപ്പനങ്ങാടി പൊലീസിന്റെ സഹായത്തോടെ ചാലിയം ഭാഗത്തുവെച്ചാണ് പിടികൂടിയത്.

തിരൂര്‍ ഡിവൈ.എസ്.പി എ.ജെ ജോണ്‍സണ്‍, തിരൂര്‍ എസ്.എച്ച്.ഒ മുഹമ്മദ് റഫീഖ് എന്നിവരുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തില്‍, പിടിയിലായ വാഹനം വിവിധ സ്ഥലങ്ങളില്‍ കക്കൂസ് മാലിന്യം തള്ളുന്നതായി നേരത്തെ വിവരം ലഭിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക