Image

കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി; റാലിക്ക് എത്തുന്നവർക്ക് കുടിവെള്ളവും, ശുചിമുറിയും പാർട്ടികൾ ഉറപ്പാക്കണം

Published on 03 October, 2025
കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് കോടതി; റാലിക്ക് എത്തുന്നവർക്ക് കുടിവെള്ളവും, ശുചിമുറിയും പാർട്ടികൾ ഉറപ്പാക്കണം

ടിവികെ നേതാവ് വിജയ്‌യുടെ നേതൃത്വത്തില്‍ തമിഴ്‌നാട്ടിലെ കരൂരില്‍ നടന്ന സമ്മേളനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 41 പേര്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദേശീയ മക്കള്‍ ശക്തി പാര്‍ട്ടി സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയും, ദുരന്തത്തില്‍ ഇരയായ ഒരാളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി, പോലീസ് അന്വേഷണം പ്രാരംഭദിശയിലാണ് എന്ന് നിരീക്ഷിച്ചാണ് ഹര്‍ജി തള്ളിയത്. ദുരന്തത്തില്‍ ബാധിക്കപ്പെട്ട വ്യക്തിയോട്, ചെന്നൈയിലെ പ്രിന്‍സിപ്പല്‍ ബെഞ്ചിന് സമീപിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം ഭാവിയില്‍ നടക്കുന്ന റാലികള്‍ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിക്കണമെന്നും ഹര്‍ജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. റാലിക്ക് എത്തുന്നവര്‍ക്കുള്ള കുടിവെള്ളം, ശുചിമുറി, വാഹനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവ റാലി സംഘടിപ്പിക്കുന്ന പാര്‍ട്ടികളുടെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

റാലികള്‍ സംഘടിപ്പിക്കുന്നതിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അന്തിമമാകും വരെ പുതിയ റാലികള്‍ക്ക് അനുമതി നല്‍കില്ലെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക