Image

പ്രേക്ഷകരെ ത്രസിപ്പിച്ച് ബൾട്ടി; ആദ്യ ആഴ്ച നേടിയത് 10 കോടി

Published on 03 October, 2025
പ്രേക്ഷകരെ ത്രസിപ്പിച്ച് ബൾട്ടി; ആദ്യ ആഴ്ച നേടിയത് 10 കോടി

ഷെയിന്‍ നിഗം നായകനായ 'ബള്‍ട്ടി'ക്ക് തിയറ്ററുകളില്‍ മികച്ച പ്രതികരണം. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോള്‍ 10 കോടിയോളം രൂപയുടെ കലക്ഷനുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഉണ്ണി ശിവലിംഗം സംവിധാനം ചെയ്ത ചിത്രത്തിന്റെ നിര്‍മ്മാണം സന്തോഷ് ടി. കുരുവിളയാണ്.

കേരള-തമിഴ്‌നാട് അതിര്‍ത്തിയിലുള്ള ഒരു പാലക്കാടന്‍ ഗ്രാമത്തിലാണ് കഥ നടക്കുന്നത്. സിനിമയിലെ മികച്ച സംഘട്ടനരംഗങ്ങളാണ് പ്രേക്ഷകരെ രസിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഷെയിന്‍ നിഗം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്നും പ്രേക്ഷകര്‍ പറയുന്നു.

സായ് അഭ്യങ്കര്‍ ആണ് സിനിമയുടെ സംഗീതസംവിധാനം. ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍. അല്‍ഫോണ്‍സ് പുത്രന്‍, പൂര്‍ണ്ണിമ ഇന്ദ്രജിത്ത്, സെല്‍വരാഘവന്‍ എന്നിവരും പ്രധാന താരങ്ങളാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക