Image

അയർലണ്ടിൽ മലയാളിക്ക് നേരെ പടക്കം എറിഞ്ഞ് വംശീയ ആക്രമണം

Published on 03 October, 2025
അയർലണ്ടിൽ മലയാളിക്ക് നേരെ പടക്കം എറിഞ്ഞ് വംശീയ ആക്രമണം

അയർലണ്ടിൽ മലയാളി യുവാവിന് നേരെ പടക്കമേറ്. സെപ്റ്റംബർ 28 ശനിയാഴ്ച രാത്രി 9 മണിക്ക് മയോ കൌണ്ടിയിലെ കാസിൽബാറിലെ ഒരു ഷോപ്പിനു സമീപമാണ് സംഭവം. നാല് യുവാക്കൾ ആണ് മലയാളിയായ പ്രവാസിക്ക് നേരെ പടക്കം എറിഞ്ഞ് ആക്രമിച്ചത്. ശരീരത്തിന് പരിക്കൊന്നും സംഭവിച്ചില്ലെങ്കിലും ഇത് ഒരു വംശീയ അതിക്രമം ആയിരുന്നു എന്ന് ഇരയായ യുവാവ് പറഞ്ഞു.

സംഭവം കണ്ടിരുന്ന ഒരു ഐറിഷ് പൗരൻ ഉടൻ സഹായത്തിനെത്തുകയും ഗാർഡയെ വിളിക്കുകയും ചെയ്തു. സമീപവാസികളും ഇറങ്ങി ആശ്വസിപ്പിച്ചു. ഗാർഡ എത്തിയ ശേഷം മൊഴി എടുക്കുകയും, അന്വേഷണം ആരംഭിക്കാമെന്ന് അറിയിച്ചുവെന്നും യുവാവ് പറഞ്ഞു.

ഇത്തരം സംഭവങ്ങൾ നിസാരമെന്ന് കരുതാനാകില്ല എന്നും, എല്ലാവരും ജാഗ്രത പാലിക്കുകയും, ഇത്തരം സംഭവങ്ങളെ നിയമപരമായി ശക്തമായി നേരിടുകയും വേണമെന്നും ആക്രമണത്തിന് ഇരയായ മലയാളി യുവാവ് പറഞ്ഞു

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-10-03 13:24:51
സ്വന്തം രാജ്യത്തെ സർക്കാരിന് സ്വന്തം ജനങ്ങളെ പോറ്റാനുള്ള കഴകത്തില്ലെങ്കിൽ വരത്തനായി അന്യ രാജ്യങ്ങളിൽ കുടിയേറുന്നവന്റെ ഒരു ഗതി കേട്. എന്നാലോ, അവിടെ ചെന്നിട്ട് മിണ്ടാതിരിക്കുമോ, അതുമില്ല, വലിയ വായിൽ വിടുവായ്ത്തരം വിളിച്ച്പറയും ഇന്ത്യാ incredible ആണെന്ന്.. കിട്ടുന്നതും വാങ്ങിച്ചു കൂട്ടത്തിലിടുക.. ആപ്പ് വയ്ക്കേണ്ടയിടത്തു , കൈ കൊണ്ട് വച്ചിട്ട് കിടന്ന് മോങ്ങുന്നു.🥶🥶🥶🥶 Rejice John 516-514-5767 malayaly3@gmail.com
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക