Image

ഓപ്പറേഷൻ സിന്ദൂറിൽ തകർത്തത് 10 പാക് വിമാനങ്ങൾ: വ്യോമസേന മേധാവി

Published on 03 October, 2025
 ഓപ്പറേഷൻ സിന്ദൂറിൽ തകർത്തത്  10 പാക് വിമാനങ്ങൾ: വ്യോമസേന മേധാവി

ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് എഫ് 16 ഉൾപ്പെടെ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്‌. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കണ്ട് അവസാനിപ്പിക്കുകയായിരുന്നുവെന്നും വ്യോമസേന മേധാവി അറിയിച്ചു. 93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു വ്യോമസേന മേധാവി.

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ ആക്രമണത്തില്‍ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ നഷ്ടപ്പെട്ടു. അഞ്ച് എഫ് 16 ഉൾപ്പെടെയാണ് ഇന്ത്യൻ സൈന്യം തകത്തത്. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിത്. രാജ്യത്തിന്‍റെ ചരിത്രത്തിൽ കൃത്യമായ ലക്ഷ്യത്തോടെ നടന്ന യുദ്ധമാണ് ഓപ്പറേഷൻ സിന്ദൂരെന്നും വ്യോമസേന മേധാവി പറഞ്ഞു.

കൃത്യമായ ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് ഇന്ത്യൻ സൈന്യം ലക്ഷ്യം നേടി. ഒടുവിൽ പാകിസ്ഥാൻ വെടി നിറുത്തിലിനായി സമീപിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുദ്ധ സമയത്ത് മാധ്യമങ്ങൾ വലിയ പങ്കുവച്ചു. മാധ്യമങ്ങൾ സേനകൾക്ക് ഒപ്പം നില കൊണ്ടു. ചിലർ നൽകിയ തെറ്റായ വാർത്തകൾ ഒഴിച്ചാൽ രാജ്യ താൽപര്യത്തിനൊപ്പം മാധ്യമങ്ങൾ നിലകൊണ്ടുവെന്നും എ.പി സിങ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക