Image

കോഴിക്കോട് നാലു മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

Published on 03 October, 2025
  കോഴിക്കോട് നാലു മാസം പ്രായമുള്ള  പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: 4 മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിയായ കുട്ടിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തിൽ പരുക്കുകൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.


ശ്വാസം മുട്ടലിനെ തുടർന്ന് ബോധരഹിതയായ കുഞ്ഞ്  മെഡിക്കൽ കോളെജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. ഡോക്റ്ററാണ് പരുക്കുകൾ സംബന്ധിച്ച വിവരം പൊലീസിന് നൽകിയത്. പോസ്റ്റുമോർട്ടത്തിലും പരുക്കുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക