Image

ഭര്‍ത്താവും വീട്ടുകാരും 'കൊന്ന' യുവതിയെ ജീവനോടെ കണ്ടെത്തി; സ്ത്രീധന പീഡനത്തിന് കേസ് നടത്തിയത് രണ്ട് വര്‍ഷം

രഞ്ജിനി രാമചന്ദ്രൻ Published on 02 October, 2025
ഭര്‍ത്താവും വീട്ടുകാരും 'കൊന്ന' യുവതിയെ ജീവനോടെ കണ്ടെത്തി; സ്ത്രീധന പീഡനത്തിന് കേസ് നടത്തിയത് രണ്ട് വര്‍ഷം

രണ്ട് വർഷം മുൻപ് കാണാതായ യുവതിയെ മരിച്ചെന്ന് കരുതി ഭർത്താവിനും വീട്ടുകാർക്കുമെതിരെ സ്ത്രീധന പീഡനത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തിരിക്കെ, യുവതിയെ ജീവനോടെ കണ്ടെത്തി. ഉത്തർപ്രദേശിലെ ഔരയ്യയിലാണ് സംഭവം. പ്രത്യേക അന്വേഷണ സംഘമാണ് (SIT) യുവതിയെ മധ്യപ്രദേശിൽ നിന്ന് കണ്ടെത്തിയത്.

2023-ലാണ് 20 വയസ്സുള്ള യുവതിയെ ഭർതൃവീട്ടിൽ വെച്ച് കാണാതാകുന്നത്. യുവതിയെ കാണാനില്ലെന്ന് കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വേഷണത്തിൽ കണ്ടെത്താൻ കഴിയാതെ വന്നതോടെ, യുവതിയുടെ ബന്ധുക്കൾ രംഗത്തെത്തി. സ്ത്രീധനത്തിൻ്റെ പേരിൽ ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയതാകാമെന്ന് അവർ ആരോപിച്ചു.

ബന്ധുക്കളുടെ പരാതിയെത്തുടർന്ന് കോടതി നിർദേശപ്രകാരം ഭർത്താവിനും മറ്റ് ആറ് ബന്ധുക്കൾക്കുമെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തിരുന്നു. ഈ കേസ് നിലനിൽക്കുന്നതിനിടയിലാണ് യുവതിയെ മധ്യപ്രദേശിൽ വെച്ച് കണ്ടെത്തിയത്. യുവതിയെ ഉടൻ ഔരയ്യയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. രണ്ട് വർഷം യുവതി മധ്യപ്രദേശിൽ എന്ത് ചെയ്യുകയായിരുന്നുവെന്നും, ഈ കാലയളവിൽ വീട്ടുകാരെയും ബന്ധുക്കളെയും ബന്ധപ്പെടാൻ ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും പോലീസ് അന്വേഷിക്കും. കേസിൻ്റെ ഗതിയെ മാറ്റിമറിക്കുന്ന ഈ സംഭവം ഏറെ ദുരൂഹതയുണർത്തുന്നുണ്ട്.

 

 

English summary:

The young woman believed to have been ‘killed’ by her husband and family was found alive; she had been pursuing a dowry harassment case for two years.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക