
അഹമ്മദാബാദ് ; അഹമ്മദാബാദ് വിമാനത്താവളത്തിനടുത്ത് യാത്രാ വിമാനം തകർന്നുവീണുണ്ടായ ദുരന്തത്തിൻ്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. 110 പേർ മരിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ ഇതുവരെ റിപോർട്ട് ചെയ്തത്. എന്നാൽ 31 പേർ മരിച്ചതായാണ് എയർ ഇന്ത്യയുടെ ഔദ്യോഗിക സ്ഥിരീകരണം.
ടേക്ക് ഓഫിന് പിന്നാലെ ഉച്ചക്ക് 1.38നാണ് അപകടമുണ്ടായത്. പറന്നുയർന്നയുടനെ അഞ്ച് മിനുട്ടിനുള്ളിൽ 15 കിലോമീറ്റർ അകലെ വിമാനം വീഴുകയായിരുന്നു. ഇതോടെ വിമാനം തീ ഗോളമായി കത്തി. ഇതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.