Image

നരേന്ദ്ര മോദിയുമായി സംസാരിച്ചു, ഈ വര്‍ഷാവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇലോണ്‍ മസ്‌ക്

Published on 20 April, 2025
നരേന്ദ്ര മോദിയുമായി സംസാരിച്ചു, ഈ വര്‍ഷാവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന്  ഇലോണ്‍ മസ്‌ക്

ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സംരംഭകനും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിനിടെയാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ആഗ്രഹം മസ്‌ക് പ്രകടിപ്പിച്ചത്. ''പ്രധാനമന്ത്രി മോദിയുമായി സംസാരിക്കാന്‍ കഴിഞ്ഞത് ഒരു ബഹുമതിയായി കാണുന്നു. ഈ വര്‍ഷം അവസാനം ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി കാത്തിരിക്കുന്നു'' - മസ്‌ക് എക്‌സില്‍ കുറിച്ചു.  

ഇന്നലെയാണ് മസ്‌കും മോദിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്. സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ള മേഖലയിലെ യുഎസ്-ഇന്ത്യ സഹകരണത്തെ കുറിച്ചാണ് ഇരു നേതാക്കളും സംസാരിച്ചത്. ഈ വര്‍ഷം ആദ്യം നടന്ന യുഎസ് സന്ദര്‍ശന വേളയിലും മോദി മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക