Image

വഖഫ് നിയമം മുസ്‌ലിങ്ങള്‍ക്കെതിരല്ല, ഭേദഗതിയിലൂടെ വര്‍ഷങ്ങളായുള്ള തെറ്റ് സർക്കാർ തിരുത്തുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

Published on 15 April, 2025
വഖഫ് നിയമം മുസ്‌ലിങ്ങള്‍ക്കെതിരല്ല, ഭേദഗതിയിലൂടെ വര്‍ഷങ്ങളായുള്ള തെറ്റ് സർക്കാർ തിരുത്തുന്നു: കേന്ദ്രമന്ത്രി കിരൺ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്‌ലിങ്ങള്‍ക്കെതിരല്ലെന്നും ഭൂമിയുടെ അവകാശം നിഷേധിക്കപ്പെട്ടവർക്കായാണ് ഭേദഗതിയെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. ഈ നിയമ ഭേഗതിയിലൂടെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തെറ്റ് സർക്കാർ തിരുത്തുകയാണെന്നും കിരണ്‍ റിജിജു കൊച്ചിയിൽ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.

മുസ്‌ലിങ്ങള്‍ക്കെതിരായ നീക്കം കേന്ദ്രം നടത്തുന്നു എന്ന പ്രചരണത്തിനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ഇത് തെറ്റാണെന്നും മന്ത്രി പറഞ്ഞു. മുനമ്പത്തുണ്ടായ സംഭവം ഇനി രാജ്യത്ത് എവിടെയും ആവർത്തിക്കില്ലെന്നും കിരണ്‍ റിജിജു പറഞ്ഞു. മുനമ്പത്തുകാർക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ ഭേദഗതി നടത്തിയില്ലാരുന്നില്ലെങ്കിൽ ഏതു ഭൂമിയും വഖഫ് ഭൂമിയായി പ്രഖ്യാപിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നു.

ഇത് തിരിച്ചറിഞ്ഞാണ് സർക്കാർ നിയമ ഭേദഗതിക്ക് തയാറായതെന്നും കിരണ്‍ റിജിജു കൂട്ടിചേർത്തു അതേസമയം മുനമ്പം വിഷയത്തിൽ കേരള സർക്കാരിനോട് അഭ്യർഥനയുണ്ടെന്നും അടിയന്തരമായി ജില്ലാ കളക്ടറോട് സർവേ കമ്മീഷണർ എടുത്ത മുഴുവൻ നടപടികളും പുന പരിശോധിക്കാൻ നിർദ്ദേശിക്കണമെന്നും കിരണ്‍ റിജിജു വ്യക്തമാക്കി. എൽഡിഎഫും യുഡിഎഫും വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കരുത്. മുനമ്പത്ത് നീതി നടപ്പാക്കുകയാണ് വേണ്ടത്. ഒരു സമുദായത്തെയും വോട്ടു ബാങ്കായി മാത്രം കാണരുത്. കോൺഗ്രസിന്‍റെയും കമ്യൂണിസ്റ്റിന്‍റെയും വോട്ടുബാങ്കായി മുസ്‌ലിം സമുദായം മാറരുതെന്നും കിരണ്‍ റിജിജു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക