Image

ബിജെപി സര്‍ക്കാരിന്റെ ജോലിയും സ്ഥലവും വേണ്ട; വിനേഷ് ഫോ?ഗട്ടിന് സമ്മാനമായി കോടികള്‍ കിട്ടും!

Published on 12 April, 2025
 ബിജെപി സര്‍ക്കാരിന്റെ ജോലിയും സ്ഥലവും വേണ്ട; വിനേഷ് ഫോ?ഗട്ടിന് സമ്മാനമായി കോടികള്‍ കിട്ടും!

ചണ്ഡീഗഢ്: പാരിസ് ഒളിംപിക്‌സിലെ മികച്ച പ്രകടനത്തിനു ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങളില്‍ നാല് കോടി രൂപയുടെ ക്യാഷ് പ്രൈസ് തിരഞ്ഞെടുത്ത് മുന്‍ ഗുസ്തി താരവും കോണ്‍ഗ്രസ് എംഎല്‍എയുമായ വിനേഷ് ഫോഗട്ട്. സര്‍ക്കാര്‍ ജോലി, വീടു വയ്ക്കാന്‍ നഗര മധ്യത്തില്‍ സ്ഥലം എന്നിവയാണ് സര്‍ക്കാരിന്റെ മറ്റ് ഓഫറുകള്‍.

പാരിസ് ഒളിംപിക്‌സില്‍ നിന്നു വിനേഷിനെ അയോഗ്യയാക്കിയത് വലിയ വിവാദമായിരുന്നു. ഫൈനല്‍ കളിക്കാനിരിക്കെ 100 ഗ്രാം ഭാരക്കൂടുതല്‍ ചൂണ്ടിക്കാട്ടിയാണ് വിനേഷിനെ അയോഗ്യയാക്കിയത്. 50 കിലോഗ്രാമിലായിരുന്നു താരം മത്സരിച്ചത്. വെള്ളി മെഡല്‍ ജേതാക്കള്‍ക്കു തത്തുല്യമായ പരി?ഗണന നല്‍കിയാണ് ഹരിയാന സര്‍ക്കാര്‍ വിനേഷിനേയും പാരിതോഷിക പട്ടികയില്‍ ചേര്‍ത്തത്.

ഹരിയാന ഷെഹ്‌രി വികാസ് പ്രതികരണ്‍ പദ്ധതിയുടെ ഭാഗമായാണ് സര്‍ക്കാര്‍ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഈ പദ്ധതിയനുസരിച്ച് ഒളിംപ്യന്‍മാര്‍ ഉള്‍പ്പെടെയുള്ള യോഗ്യരായ കായിക താരങ്ങള്‍ക്കു കായിക വിഭാഗത്തില്‍ ഡെപ്യൂട്ടി ഡയറക്ടര്‍ തലത്തിലുള്ള തസ്തികയില്‍ ജോലി സ്വീകരിക്കാനും അവസരമുണ്ട്.

ഒളിംപിക്‌സിനു പിന്നാലെ വിനേഷ് ഗുസ്തിയില്‍ നിന്നു വിരമിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുകയായിരുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജുലാന മണ്ഡലത്തില്‍ മത്സരിച്ചാണ് താരം എംഎല്‍എ ആയി വിജയിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക