Image

പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കും ; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

Published on 08 April, 2025
പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്നാട്ടിലും ബിജെപി സർക്കാർ രൂപീകരിക്കും ; ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്

അടുത്ത പത്ത് വർഷത്തിനുള്ളിൽ കേരളത്തിലും തമിഴ്‌നാട്ടിലും ഭാരതീയ ജനതാ പാർട്ടി  സർക്കാർ രൂപീകരിക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു. പാർട്ടി സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി തിങ്കളാഴ്ച "അടൽ സ്മൃതി" എന്ന പരിപാടിയിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

കേരളത്തിലും തമിഴ്‌നാട്ടിലും പാർട്ടിക്ക് സർക്കാരില്ലെങ്കിലും പത്ത് വർഷത്തിനുള്ളിൽ ഈ സംസ്ഥാനങ്ങളിൽ അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും 2026 ൽ തിരഞ്ഞെടുപ്പിലേക്ക് പോകും. അടൽ ബിഹാരി വാജ്‌പേയിയുടെയും എൽകെ അദ്വാനിയുടെയും കാലത്ത് ആരംഭിച്ച പ്രവർത്തനങ്ങൾക്ക് ഇപ്പോൾ ഫലം ലഭിയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി കേഡർ ഇപ്പോഴും പഴയ കാലത്തെ ഓർക്കുന്നു. അന്തരിച്ച മുൻ പ്രധാനമന്ത്രി വാജ്പേയി രാജ്യത്തിന് നൽകിയ സംഭാവനകളെ മുഖ്യമന്ത്രി അനുസ്മരിക്കുകയും സംസ്ഥാനത്ത് പാർട്ടിയുടെ വളർച്ചയ്ക്ക് സഹായിച്ച മുതിർന്ന ബിജെപി നേതാക്കളെ ആദരിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക