
സിനിമകളുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും, അതേസമയം സിനിമയില്‍ അക്രമവും, മയക്കുമരുന്നും പ്രോത്സാഹിപ്പിക്കില്ലെന്നും സാംസ്‌കാരികവകുപ്പ് മന്ത്രി സജി ചെറിയാന്‍. സിനിമയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ സെന്‍സര്‍ ബോര്‍ഡിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അക്രമവും, മയക്കുമരുന്ന് ഉപയോഗവും പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയത്തോടും, സെന്‍സര്‍ ബോര്‍ഡിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. അതേസമയം ആവിഷ്‌കാര സ്വാതന്ത്ര്യം കാരണം സിനിമകളുടെ ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതികളുണ്ടെന്നും സജി ചെറിയാന്‍ വ്യക്തമാക്കി.