Image

വിഴിഞ്ഞം ഭൂഗർഭ റെയിൽപാത: 1482.92 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അനുമതി

Published on 19 March, 2025
വിഴിഞ്ഞം ഭൂഗർഭ റെയിൽപാത: 1482.92 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അനുമതി

തിരുവനന്തപുരം: വിഴിഞ്ഞം ഭൂഗർഭ റെയിൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ടിന് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ ബാലരാമപുരം സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്.


കൊങ്കൺ റെയിൽ കോർപറേഷൻ തയ്യാറാക്കിയ ഡിപിആറാണ് മന്ത്രിസഭാ അംഗീകരിച്ചത്. 2028 ഡിസംബറിന് മുൻപ് റെയിൽ പാത ഗതാഗത യോഗ്യമാക്കുക എന്നതാണ് ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ വികസനത്തിൽ പ്രധാനമായ അനുബന്ധ പദ്ധതിയാണിത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക