Image

എമ്പുരാന്റെ ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 1.08-ന്; വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ

Published on 19 March, 2025
എമ്പുരാന്റെ ട്രെയ്‌ലർ നാളെ ഉച്ചയ്ക്ക് 1.08-ന്; വമ്പൻ അപ്ഡേറ്റുമായി മോഹൻലാൽ

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രം 'എമ്പുരാന്‍' ട്രെയിലര്‍ നാളെ (മാര്‍ച്ച് 20) ഉച്ചയ്ക്ക് 1.08-ന് പുറത്തുവിടും. ഹിറ്റ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് പൃഥ്വിരാജിന്റെ തന്നെ സംവിധാനത്തിലൊരുങ്ങുന്ന എമ്പുരാന്‍. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.

അതേസമയം ചിത്രത്തിന്റെ ട്രെയിലര്‍ ആദ്യമായി കണ്ടത് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ആണെന്ന് പൃഥ്വിരാജ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാര്‍ച്ച് 27-നാണ് ചിത്രത്തിന്റെ റിലീസ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക