ബാംഗ്ലൂര്‍: ബാംഗ്ലൂരിലെ വാടക വീട്ടില്‍ യുവദമ്പതികള്‍ ആത്മഹത്യ ചെയ്തു. കൊടുവായൂര്‍ കൊളോട് ലേഖ നിവാസില്‍ പരേതനായ നകുലേശന്റെ മകന് സുമനും (28) ഭാര്യ കല്ലേക്കാട് അരവിന്ദാക്ഷന്റെ മകള്‍ ആതിരയും (22) ആണ് മരിച്ചത്. കൈക്കുണ്ടറഹള്ളിയിലെ വാടകവീട്ടില്‍വെച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. മരണ കാരണം അറിവായിട്ടില്ല. നാട്ടിലായിരുന്ന ഭാര്യ ആതിര മടങ്ങിയെത്തിയപ്പോള്‍ ഭര്‍ത്താവ് സുമന് മരിച്ചുകിടക്കുന്നതാണ് കണ്ടത്. അതോടെ ആതിരയും ജീവനൊടുക്കുകയായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞത്. സുമന് ഇലക്ട്രോണിക് സിറ്റിയിലെ അക്സഞ്ചര് കമ്പനിയില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറാണ്. ആതിര എംബിഐ വിദ്യാര്‍ഥിനിയാണ്.