Image

ഉരുള്‍പൊട്ടല്‍ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍

Published on 22 September, 2023
ഉരുള്‍പൊട്ടല്‍ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍

പാലാ: ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന്‍ എം എല്‍ എ നിര്‍ദ്ദേശിച്ചു. ഉരുള്‍പൊട്ടല്‍ സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ആവശ്യമായ സുരക്ഷയും ആവശ്യമായ സൗകര്യങ്ങളും ഒരുക്കണമെന്ന് ജില്ലാ കളക്ടര്‍, ആര്‍ ഡി ഒ, തഹസില്‍ദാര്‍ എന്നിവര്‍ക്കു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും എം എല്‍ എ അറിയിച്ചു.

ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം, പോലീസ്, ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വ്വീസ് എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അടിയന്തിരമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്ന് മാണി സി കാപ്പന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെബാസ്റ്റ്യന്‍ അങ്ങാടി, താഹ തലനാട്, വിനോദ് വേരനാനി, ബേബി പൊതനക്കുന്നേല്‍ സെന്‍ തേക്കുംകാട്ടില്‍ തുടങ്ങിയവരും എം എല്‍ എ യോടൊപ്പം ഉണ്ടായിരുന്നു.

(ഫോട്ടോ :ഉരുള്‍പൊട്ടിയ വെള്ളനി മേഖല മാണി സി കാപ്പന്‍ എം എല്‍ എ സന്ദര്‍ശിച്ചു നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നു).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക