ആരോഗ്യമന്ത്രി അന്തവും കുന്തവുമില്ലാത്ത സാധനമെന്ന് കെ.എം. ഷാജി
Published on 22 September, 2023
മലപ്പുറം: ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ പരാമർശം വിവാദത്തിൽ.
അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ആരോഗ്യമന്ത്രിയെന്ന് ഷാജി ആക്ഷേപിച്ചു. നിപ എന്ന് പറഞ്ഞാല്‍ ഓര്‍മ വരിക വവ്വാലിനെയാണെന്ന പോലെ ദുരന്തം എന്ന് പറഞ്ഞാല്‍ ഓര്‍മ വരുന്നത് മുഖ്യമന്ത്രിയെ ആണെന്നും ഷാജി പരിഹസിച്ചു.
മുഖ്യമന്ത്രിയും സിപിഎമ്മും നിപയെ ഒരു സാധ്യതയായി കാണരുത്. നിപയെപ്പറ്റി എന്ത് ശാസ്ത്രീയ തെളിവാണ് സര്‍ക്കാരിന്‍റെ പക്കല്‍ ഉള്ളതെന്നും ഷാജി ചോദിച്ചു.
വലിയ പ്രഗല്‍ഭയൊന്നുമല്ലെങ്കിലും കെ.കെ. ശൈലജയ്ക്ക് കാര്യങ്ങള്‍ ഏകോപിപ്പിച്ച് കൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. എന്നാല്‍ നിലവിലെ ആരോഗ്യമന്ത്രിയുടെ യോഗ്യത എന്താണ്? നല്ല പ്രസംഗത്തിന് നല്‍കിയ സമ്മാനമാണ് വീണാ ജോര്‍ജിന്‍റെ മന്ത്രിപദവി. എന്ത് മാറ്റമാണ് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ആരോഗ്യമന്ത്രി കൊണ്ടുവന്നതെന്നും അദ്ദേഹം ചോദിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല