Image

സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച 60 പവൻ സ്വര്‍ണം കാണാതായെന്ന് പരാതി

Published on 22 September, 2023
 സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച  60 പവൻ സ്വര്‍ണം കാണാതായെന്ന് പരാതി

തൃശൂര്‍: സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണം കാണാനില്ലെന്ന് പരാതി. കൊടുങ്ങല്ലൂര്‍  സഹകരണ ബാങ്കിന്റെ അഴീക്കോട് ശാഖയില്‍ നിന്നും അറുപത് പവനോളം സ്വര്‍ണം കാണാതായെന്നാണ് പരാതി.

എടമുട്ടം സ്വദേശി സുനിതയാണ് കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കിയത്.

സുനിതയുടെയും അമ്മ സാവിത്രിയുടെയും പേരിലാണ് ബാങ്കില്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ ഉള്ളത്. ബംഗളൂരുവില്‍ കഴിയുന്ന സുനിത നാട്ടിലെത്തി ബാങ്ക് ലോക്കര്‍ തുറന്നപ്പോഴാണ് സ്വര്‍ണത്തില്‍ കുറവുള്ളതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ കൊടുങ്ങല്ലൂര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതലാണ് സ്വര്‍ണം ലോക്കറില്‍ സൂക്ഷിച്ചത്.

സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ താക്കോല്‍ ഇടപാടുകാരന്റെ കൈവശവും മാസ്റ്റര്‍ കീ ബാങ്കിലും മാത്രമാണ് ഉണ്ടാവുക. ഈ രണ്ട് താക്കോലുകളും ഉപയോഗിച്ച്‌ മാത്രമേ ലോക്കര്‍ തുറക്കാനാവുകയുള്ളു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക