
ന്യൂഡല്‍ഹി: സത്യജിത് റായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഗവേണിങ് കൗണ്‍സില്‍ ചെയര്‍മാന്റെ ചുമതലയും സുരേഷ് ഗോപി വഹിക്കും. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം എക്‌സ് പ്ലാറ്റ് ഫോമിലൂടെ അറിയിച്ചത്.