Image

വയനാട്ടില്‍ നിന്ന് കാണാതായ അമ്മയേയും 5 മക്കളേയും കണ്ടെത്തി

Published on 21 September, 2023
വയനാട്ടില്‍ നിന്ന് കാണാതായ അമ്മയേയും 5 മക്കളേയും കണ്ടെത്തി

തൃശൂര്‍: വയനാട് കമ്പളക്കാട് നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളേയും ഗുരുവായൂരില്‍ കണ്ടെത്തി. ഇവരെ പടിഞ്ഞാറെ നടയില്‍ നിന്നാണ് കണ്ടെത്തിയതെന്നും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയെന്നും പോലീസ് പറഞ്ഞു.

18ാം തീയതി മുതലാണ് യുവതിയയേും കുട്ടികളേയും കാണാതായത്. ഫറോക്ക്, രാമനാട്ടുകര, കണ്ണൂര്‍‌, ഷൊര്‍ണൂര്‍ എന്നിവിടങ്ങളില്‍ ഇവര്‍ എത്തിയതായും പോലീസ് പറഞ്ഞു.

കമ്ബളക്കാട് കൂടോത്തുമ്മലില്‍ താമസിക്കുന്ന വിമി‍ജ മക്കളായ വൈഷ്ണവ്( 12), വൈശാഖ് (11), സ്‌നേഹ (9) അഭിജിത്ത് (5) ശ്രീലക്ഷ്മി (4) എന്നിവരെയാണ് ഈ മാസം 18 മുതല്‍ കാണാതായത്. കമ്ബളക്കാട് നിന്ന് തിങ്കളാഴ്ചയാണ് ഇവരെ കാണാതാവുന്നത്.

ചേളാരിയിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിമിജയും മക്കളും ഇറങ്ങുന്നത്. എന്നാല്‍ അവിടെ എത്തിയില്ല. ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ കുടുംബം ശ്രമിച്ചെങ്കിലും നടന്നില്ല, പിന്നാലെയാണ് പോലീസില്‍ അറിയിക്കുന്നത്.

യുവതിയും കുട്ടികളും സുരക്ഷിതരാണെന്ന് നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇവര്‍ ഷൊര്‍ണൂരില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ച പോലീസ് അവിടേക്ക് തിരിച്ചു. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയില്‍ എത്തി ഇവര്‍ പണം വാങ്ങിയിരുന്നു. രാമനാട്ടുകരയിലെ ബന്ധുവിന്റെ വീട്ടിലും എത്തിയിരുന്നു.

ഇവിടെ നിന്ന് വയനാട്ടിലേക്ക് മടങ്ങുന്നു എന്ന് പറഞ്ഞായിരുന്നു പോയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക