
ഹ്യൂസ്റ്റൺ: ഗ്ലോബല്‍ ഇന്ത്യന്‍ ഇന്ത്യന്‍ ന്യൂസ് എക്സലെന്‍സ് ഇന്‍ ചാരിറ്റി പുരസ്‌കാരം ഫോമായ്ക്കുവേണ്ടി റീജണല്‍ വൈസ് പ്രസിഡന്റ് മാത്യു മുണ്ടക്കൽ, ജിജു കുളങ്ങര എന്നിവര്‍ ചേര്‍ന്ന് ജഡ്ജ് ജൂലി മാത്യുവില്‍ നിന്ന് ഏറ്റുവാങ്ങി. റവ. ഫാ. സാം ഈശോ, ഫാ. ജീവന്‍ ജോണ്‍ എന്നിവര്‍ മെഡലും സര്‍ട്ടിഫക്കറ്റും വിതരണം ചെയ്തു. ഫോമ നടത്തിവരുന്ന പകരം വയ്ക്കാനില്ലാത്ത ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടിയ അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് മാത്യു മുണ്ടക്കൽ പറഞ്ഞു.

ആനന്ദൻ നിരവേൽ പ്രസിഡന്റായിരിക്കെ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒന്നരകോടി രൂപയോളം മുടക്കി കുട്ടികൾക്കായി പ്രത്യേക വാർഡ് പണിത് കൊടുത്തു. ഫിലിപ് ചാമത്തിൽ പ്രസിഡന്റായിരിക്കെ ഹൂസ്റ്റണിൽ നിന്ന് മുപ്പതോളം മെഡിക്കൽ പ്രൊഫെഷനലുകളെ കേരളത്തിൽ കൊണ്ടുപോയി നാട്ടിലെങ്ങും 20 മെഡിക്കൽ ക്യാമ്പുകൾ നടത്തി . ഫിലിപ് ചാമത്തിൽ പ്രസിഡന്റായിരിക്കെ തന്നെ കടപ്രയിൽ 36 വീടുകൾ ഫോമ വില്ലേജ് എന്ന പേരിൽ നിർമിച്ചു നൽകി . കൂടാതെ മൂന്ന് വീട് നിലമ്പൂരും ഒരു വീട് കൊച്ചി വൈപ്പിനിലും നിർമിച്ചു .

അനിയൻ ജോർജ് പ്രസിഡന്റായിരിക്കെ കോവിഡ് സമയത്ത് ഒരു ടണ്ണിലേറെ ജീവൻ രക്ഷാ ഉപകരണങ്ങൾ ഒന്നര കോടിയിലേറെ രൂപ മുടക്കി കേരളത്തിലേക്ക് കൊടുത്തു . ചാരിറ്റി സംഘടന മാത്രമല്ല ഫോമാ , കലാ സാംസ്‌കാരിക രംഗത്തും കൈയൊപ്പ് പതിപ്പിച്ച സംഘടന നമ്മുടെ നാടിൻറെ കലയും സംസ്കാരവും പൈതൃകവും പുതുതലമുറക്ക് പകർന്നു കൊടുക്കുന്നതിൽ മുന്നിൽ തന്നെയുണ്ട്.

ഹൂസ്റ്റണിൽ മലയാളി സംഘടനകൾ സമൂഹ നന്മയ്ക്കായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നത് അദ്ദേഹം സന്തോഷത്തോടെ ചൂണ്ടിക്കാട്ടി . ഹൂസ്റ്റണിൽ ഫോമയെന്നോ ഫൊക്കാനയെന്നോ വേൾഡ് മലയാളി കൗൺസിലെന്നോ വ്യത്യാസമില്ല എല്ലാവരും ഒത്തുചേർന്ന് സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്നു. ഗ്ലോബൽ ഇന്ത്യൻ ന്യൂസിന്റെ സാരഥികൾക്കും സംഘാടകർക്കും അദ്ദേഹം നന്ദി അറിയിച്ചു .
see also
ഫൊക്കാന ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും: ഡോ. ബാബിനു സ്റ്റീഫൻ
ഇന്നലെകളേക്കാൾ ഇന്നിനെ മെച്ചമാക്കുക: തോമസ് മൊട്ടക്കൽ
ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ആർ. വി.പി. മാത്യു മുണ്ടക്കൽ ഏറ്റുവാങ്ങി
സംഘടനകളുടെ എണ്ണം പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ
വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ സമ്മാനിച്ചു