Image

സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 

Published on 10 May, 2023
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 

ഹ്യൂസ്റ്റൺ: രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ്  അവാർഡ് നിശ മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. 

വിവിധ ഇന്ത്യൻ  സംഘടനകളുടെയും  ഫൊക്കാന, ഫോമാ, വേൾഡ് മലയാളി കൗൺസിൽ തുടങ്ങിയവയുടെയും   പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്ന് അദ്ദേഹം ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പുതിയ സംഘടനകൾ പിറവിയെടുക്കുമ്പോഴെല്ലാം ആളുകൾ പരാതി പറയാറുണ്ട് ,എന്തിനാണ് ഇത്രയേറെ   സംഘടനകൾ, എല്ലാ സംഘടനകളോടും ഒരുമിക്കാൻ ആവശ്യപ്പെട്ടുകൂടേയെന്ന് . എന്നാൽ എന്റെ മറുപടി കൂടുതൽ സംഘടനകൾ ഉണ്ടാവട്ടെ എന്നായിരുന്നു . വിവിധ സംഘടനകളിലാണെങ്കിലും ഒരുമിച്ച് നിന്ന് പ്രവർത്തിക്കുക എന്നതാവണം പ്രധാനമായ കാര്യം . 

പ്രധാന മന്ത്രി നരേന്ദ്ര മോദി ആദ്യമായി അമേരിക്കയിൽ വന്നപ്പോൾ അമേരിക്കൻ പ്രസിഡന്റ് ഒബാമയെ  കാണുന്നതിന് മുൻപേ  ഇന്ത്യൻ സമൂഹത്തെയാണ് കണ്ടത്  .മോദി  നൽകിയത് വലിയൊരു മെസ്സേജ് ആയിരുന്നു. 

അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിന്റെ ശക്തി, ഒരുമ, വളർച്ച ഇവയൊക്കെ ഒരു വിജയകഥയാണ് . ഇന്ത്യക്കാർ എല്ലായിടത്തുമുണ്ട്.  എന്നാൽ തീർച്ചയായും അമേരിക്കയിലുള്ളവർ നയിക്കാനുള്ളവരാണ് .ഇന്ന് നമുക്ക് ഗ്ലോബൽ ഇന്ത്യൻ അസോസിയേഷനുണ്ട് , ഗ്ലോബൽ ഇന്ത്യൻസ് ആണെന്നതൊഴിച്ച് മറ്റ്  പ്രത്യേകതകൾ  ഈ സംഘടനക്ക് വേണ്ടി പ്രവർത്തിക്കാൻ  ആവശ്യമില്ല.

അതുകൊണ്ടാണ് എന്നെ സംബന്ധിച്ച് സ്വപ്നം പൂവണിഞ്ഞു എന്ന് ഞാൻ പറഞ്ഞത്. ഗ്ലോബൽ ഇന്ത്യൻ എന്ന് പറയുമ്പോൾ അതിൽ എല്ലാവരും ഉൾപ്പെടുന്നു  .ഇക്കാരുടെ  ഈ ഐക്യം കാലങ്ങളോളം നമുക്ക് മുന്നോട്ട് കൊണ്ടുപോകാനാവട്ടെ .നമുക്ക് അസോസിയേഷനുകൾ ഏറെ ഉണ്ടായിക്കോട്ടെ , പക്ഷെ ഗ്ലോബൽ ഇന്ത്യൻസിന്റെ കൊടിക്ക് കീഴിൽ നമുക്ക് ഇന്ത്യയുടെ ഫ്ലാഗുമായി മുന്നേറാം-അംബാസഡർ ശ്രീനിവാസൻ പറഞ്ഞു   .

താനൂർ ബോട്ട് ദുരന്തം പരാമർശിച്ചാണ് ഡി ജി പി ടോമിൻ തച്ചങ്കരി സംസാരിച്ചു തുടങ്ങിയത് . ഔദ്യോഗിക ജീവിതത്തിനിടയിൽ കോവിഡ്  സമയത്തും പ്രളയ സമയത്തുമെല്ലാം അമേരിക്കയിലെ  ഫോമാ, ഫൊക്കാന, വേൾഡ് മലയാളി കൗൺസിൽ , ഗ്ലോബൽ ഇന്ത്യൻ ന്യൂസ്  തുടങ്ങിയ സംഘടനകളെല്ലാം നിരവധി സഹായങ്ങൾ ചെയ്തു തന്നു. 

ഈ സന്ദർഭങ്ങളിൽ  അമേരിക്കയിലുള്ളവരുടെ  മാതാപിതാക്കളും മറ്റ് വേണ്ടപ്പെട്ടവരുമൊക്കെ നാട്ടിൽ ഒറ്റപ്പെട്ട്  കിടന്ന സന്ദർഭങ്ങളിൽ അവർക്ക് ഭക്ഷണമടക്കം സഹായങ്ങൾ ചെയ്യുവാൻ സാധിച്ചു. നാട്ടിലെ വീടുകളിലേക്ക്  ഫോൺ വിളിച്ച് അവർ ജീവനോടെയുണ്ടോന്നറിയാൻ പലരും ഇവിടെ  നിന്ന് വിളിച്ചതോർക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു  .പോലീസും ഫയർ ഫോഴ്സും ജില്ലാ ഭരണകൂടവുമൊക്കെ ഈ സമയത്ത് സഹായവുമായെത്തി.  

അപ്പോഴൊക്കെയും അമേരിക്കാൻ മലയാളികൾ നിരവധി സഹായങ്ങൾ കേരളത്തിലേക്ക് ഒഴുക്കിയതും ഓർക്കുന്നു

see also

ഫൊക്കാന  ചെയ്യാവുന്നതേ പറയൂ, പറയുന്നത് ചെയ്തിരിക്കും: ഡോ. ബാബിനു സ്റ്റീഫൻ 

ഇന്നലെകളേക്കാൾ ഇന്നിനെ മെച്ചമാക്കുക: തോമസ് മൊട്ടക്കൽ

ജീവകാരുണ്യ പ്രവർത്തനത്തിനുള്ള അവാർഡ് ഫോമാ ആർ. വി.പി. മാത്യു മുണ്ടക്കൽ ഏറ്റുവാങ്ങി

സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 

വര്‍ണാഭമായ ചടങ്ങില്‍ രണ്ടാമത് ഗ്ലോബല്‍ ഇന്ത്യന്‍ ന്യൂസ് പുരസ്‌കാരങ്ങൾ  സമ്മാനിച്ചു 

സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
സംഘടനകളുടെ എണ്ണം  പ്രശ്നമല്ല, ലക്‌ഷ്യം പ്രധാനം: അംബാസഡർ ശ്രീനിവാസൻ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക