Image

പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ വീണ്ടും ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

ജോബിന്‍സ് Published on 31 March, 2023
പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ വീണ്ടും ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമം. സെക്രട്ടേറിയറ്റിനു സമീപത്തെ ഹോട്ടലിനു മുന്നിലാണ് വ്യാഴാഴ്ച പട്ടാപ്പകല്‍ സ്ത്രീയ്ക്കു നേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തില്‍ പ്രതി ശാസ്തമംഗലം സ്വദേശി സജുമോനെ മിനിറ്റുകള്‍ക്കുള്ളില്‍ പിടികൂടി.

വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സെക്രട്ടറിയേറ്റിലെ നോര്‍ത്ത് ഗേറ്റിന് എതിര്‍ഭാഗത്തെ കടയില്‍ നിന്നും യുവതി ഭക്ഷണം കഴിച്ചുക്കൊണ്ടിരിക്കെ കടയിലേക്ക് കയറിചെന്നാണ് സജുമോന്‍ അപമാനിച്ചത്. സംഭവത്തില്‍ സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമിച്ചതിനുമെതിരെ പൊലീസ് കേസെടുത്തു.

പിടിയിലായ സജുമോന്‍ കൊലക്കേസ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതി മനപൂര്‍വ്വം യുവതിയെ അപമാനിക്കാന്‍ ശ്രമിക്കുകയാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായെന്നും പൊലീസ് അറിയിച്ചു.

attack aganist women arrest

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക