Image

മറിയാമ്മ പിള്ള: സേവനത്തിന്റെ പാതയിൽ പ്രകാശം പകർന്ന വനിത

Published on 27 May, 2022
മറിയാമ്മ പിള്ള: സേവനത്തിന്റെ പാതയിൽ പ്രകാശം പകർന്ന വനിത

ചിക്കാഗോ: എല്ലാറ്റിലും ഭിന്നാപ്രായങ്ങളുള്ള മലയാളി സമൂഹം അന്തരിച്ച മറിയാമ്മ പിള്ളക്ക് ആദരാഞ്ജലി അർപ്പിക്കാൻ ഒരേ സ്വരത്തിൽ മുന്നോട്ടു വന്നത് അപൂർവമായി. എല്ലാവരുടെയും സ്‌നേഹാദരവുകൾ വാങ്ങി സേവനത്തിന്റെ പാതയിൽ മുന്നേറിയ അവർ  പ്രകാശപൂര്ണമായ ഓർമ്മയായി എന്നും നിലനിൽക്കും.

അവരുടെ  ചിരകാല അഭിലാഷമായ   ചാരിറ്റബിള്‍ സംഘടന 'അഗാപ്പെ' ഏതാനും വര്ഷം മുൻപ്  ഉദ്ഘാടനം ചെയ്യപ്പെട്ടു.

ദൈവസ്നേഹം എന്ന് അര്‍ത്ഥംവരുന്ന 'അഗാപ്പെ' അഥവാ ഹെല്‍പിംഗ് ഹാന്‍ഡ്സ് എന്ന സംഘടന തന്റെ ഒരു ദര്‍ശനമാണെന്ന് പറഞ്ഞ മറിയാമ്മ പിള്ള താന്‍ പിന്നിട്ട വഴികളുടെ ഒരു നേര്‍ചിത്രം സദസ്യരോട് അന്ന്  പങ്കുവെച്ചു. കഠനാധ്വാനത്തിന്റേയും, നിരന്തര പരിശ്രമത്തിന്റേയും ദൈവാനുഗ്രഹത്തിന്റേയും ഫലമായി താന്‍ നേടിയതിന്റെ ഓരോഹരി സമൂഹത്തിലെ വേദന അനുഭവിക്കുന്നവര്‍ക്കും അവകാശപ്പെട്ടതാണെന്നു ചൂണ്ടിക്കാട്ടി. അഗാപ്പെ വഴി ഒട്ടേറെ പേർക്ക് സഹായമെത്തിക്കുകയും വീട് വച്ച് നൽകുകയും ചെയ്തു. രണ്ട് വീടുകൾ കൂടി നിർമ്മിച്ച് നൽകാനായി ഈ വര്ഷം നാട്ടിൽ പോകാനിരിക്കെയാണ് അന്ത്യമെൻ ഭർത്താവ് ചന്ദ്രൻ പിള്ള പറഞ്ഞു.

ചന്ദ്രന്‍പിള്ള,   റോഷ്നി പിള്ള, രാജ് പിള്ള, രാജന്‍ കണ്ണാത്ത്  എന്നിവരാണ് ബോർഡ് അംഗങ്ങൾ.  

1976 ല്‍ അമേരിക്കയിലെത്തിയ മറിയാമ്മ കേവലം സെര്‍ട്ടിഫൈഡ് നഴ്‌സിംഗ് അസിസ്റ്റന്റ് (സി.എന്‍.എ) ആയി ജോലിയില്‍ കയറിയാണ് കരിയര്‍ ആരംഭിക്കുന്നത്. ആറു മാസത്തിനുള്ളില്‍ ഒരു നഴ്‌സിംഗ് ഹോമിലെ ചാര്‍ജ് നേഴ്‌സ്ആയി. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.  

വ്യത്യസ്ത സമുദായക്കാരായിരുന്നുവെങ്കിലും തങ്ങളുടെ വിവാഹം ഇരുകുടുംബങ്ങളും സന്തോഷത്തോടെ അംഗീകരിക്കുകയായിരുന്നുവെന്ന്    ചന്ദ്രൻ പിള്ള പറഞ്ഞു. തന്റെ മാതാപിതാക്കളുടെ ഏറ്റവും പ്രിയപ്പെട്ട മരുമകളായിരുന്നു മറിയാമ്മ.  ബറോഡ എസ് .എസ് .ഇ. ഹോസ്പിറ്റലിൽ 1968-ൽ  അവർ   നഴ്‌സിംഗിന് ചേർന്നു.

1970 -ൽ റാന്നി സ്വദേശി തന്നെയായ ചന്ദ്രൻ പിള്ളയുമായി വിവാഹം. 1962  മുതൽ ചന്ദ്രൻ പിള്ള ബറോഡയിൽ   മിലിട്ടറി സ്‌കൂളിൽ ഉദ്യോഗസ്ഥനായിരുന്നു.

ഏറെ അറിയപ്പെടുന്ന സംഘടനാ, സാമൂഹിക, സന്നദ്ധപ്രവർത്തകയായ അവർ  ആദ്യമായി അമേരിക്കയിലെത്തുന്ന ഇന്ത്യക്കാർക്ക് ആർ.എൻ, എൽ.പി.എൻ., സി.എൻ. എ, അക്കൗണ്ടൻസി തുടങ്ങിയ  പ്രാഥമിക കോഴ്സുകൾ നേരിട്ട് നല്കിയയാണ്   തൊഴിൽ നേടിക്കൊടുത്തത്. നിരവധി  നഴ്സുമാർക്ക് തൊഴിൽ കണ്ടെത്തുന്നതിൽ സഹായിച്ചിട്ടുള്ള മറിയാമ്മ പിള്ള 10  നഴ്സിംഗ് ഹോമുകളുടെ നടത്തിപ്പ് ചുമല വഹിച്ചിരുന്നു. 35 വർഷക്കാലം ഈ നഴ്സിംഗ് ഹോമുകളുടെ ചുമതല വഹിച്ചതുകൊണ്ടാണ് ഇത്രയും ആളുകൾക്ക് തൊഴിൽ കണ്ടെത്തിക്കൊടുക്കാൻ കഴിഞ്ഞത്.  



ഏകദേശം ഇരുപത്തി അയ്യായിരത്തില്‍ അധികം ആളുകളെ സഹായിച്ചതായി ഒരു അവസരത്തില്‍ മറിയാമ്മ പിള്ള പറയുകയുണ്ടായി.  നാലു പതിറ്റാണ്ടുകളില്‍ അധികം നിശബ്ദമായി ഒട്ടേറെപ്പേര്‍ക്ക് ഉപകാരിയായി നിന്ന മലയാളി വനിതകള്‍ വേറേ ഉണ്ടാകില്ല എന്ന് തറപ്പിച്ചു പറയാം.

നഴ്സിംഗ് പഠനം കഴിഞ്ഞവരെ, ഏതു രാജ്യക്കാരെന്നോ ഏതു ഭാഷക്കാരെന്നോ നോക്കാതെ, സ്വന്തം വീട്ടില്‍ താമസിപ്പിച്ചു ആര്‍. എന്‍. പരീക്ഷയ്ക്ക് പരിശീലനം നല്‍കി അവരെ ജോലിയില്‍ കയറ്റുന്നതു വരെ താന്‍ അവര്‍ക്കു സംരക്ഷണം നല്‍കിയിരുന്നുവെന്ന് അവർ പറയുകയുണ്ടായി. എഴുപത്തൊന്നാമത്തെ വയസിലും കര്‍മ്മരംഗത്തു സജീവമായി നിന്നുകൊണ്ട് ദേശമോ ഭാഷയോ നോക്കാതെ ബുദ്ധിമുട്ടനുഭവപ്പെടുന്നനേഴ്‌സ് മാരെ കണ്ടെത്തി സാമൂഹ്യസേവനം തുടരുന്നുണ്ടെന്നുവെന്ന്  2019 ൽ  ഫൊക്കാന അവാർഡ് സ്വീകരിച്ചു പറഞ്ഞത് ആവേശകരമായി. ഒരേസമയം ആറും ഏഴും പേര്‍ വരെ   തന്റെ വീട്ടില്‍ താമസിക്കുന്നുണ്ടാകും. ആരുടെ കൈയില്‍ നിന്നും ഒരു നയാ പൈസ  വാങ്ങാതെയാണ് ഈ സല്‍കര്‍മ്മം നടത്തി വരുന്നത്.

ഒരേ സമയം 4000 ജീവനക്കാരെ വരെ മാനേജ് ചെയ്തിട്ടുള്ള മറിയാമ്മ പിള്ള പരിശീലനം നൽകിയ നിരവധി പേര് ഇപ്പോൾ പല ഹോസ്പിറ്റലുകളുടെ മാനേജ്മെന്റ് തലപ്പത്തു വരെ പ്രവർത്തിക്കുന്നു.  

അന്തരിച്ച കെ.എം. മാണിയാണു അവരെ ഉരുക്കു വനിത എന്നു വിശേഷിപ്പിച്ചത്.

ചിക്കാഗോയിൽ 2016 ൽ നടന്ന ഫൊക്കാന കൺവെൻഷൻ  ചരിത്ര സംഭവമാക്കിയത് മറിയാമ്മ പിള്ള എന്ന ഈ ഉരുക്കു വനിതയുടെ    മികവുകൊണ്ടാണ്.

ഇന്റര്‍നാഷണല്‍ വിമെന്‍സ് ഡേയോടെ അനുബന്ധിച്ചു ഏര്‍പ്പെടുത്തിയ   വിമെന്‍സ് എംപവര്‍മെന്റ് അവാര്‍ഡ് നൽകി ഫൊക്കാന 2019 ൽ  അവരെ ആദരിക്കുകയുണ്ടായി.  

പൊതുപ്രവര്‍ത്തന രംഗത്ത് മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മത-സാമുദായിക രംഗത്തും സാംസ്‌ക്കാരിക രംഗത്തും ഒരുപോലെ ശോഭിക്കുന്ന മറിയാമ്മ പിള്ള  അമേരിക്കയിലെത്തി കഠിനപ്രയത്നത്തിലൂടെ തന്റെ കര്‍മ്മപാത വെട്ടിത്തെളിയിച്ചു.  

അതിന് ശേഷം എട്ടു വര്‍ഷത്തോളം വെല്‍നസ് ഹെല്‍ത്ത് കെയര്‍ പാര്‍ട്ട്നേഴ്സ് എന്ന ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം നടത്തിയ അവര്‍ മികച്ച നഴ്സിംഗ് ഹോം നടത്തുന്നതിനുള്ള സ്റ്റേറ്റിന്റെ ആറ് അവാര്‍ഡുകള്‍ നേടി.

മറിയാമ്മ പിള്ളയുടെ സാന്ത്വനത്തിന്റെ തലോടലേല്‍ക്കാത്തവര്‍ ചിക്കാഗോയില്‍ വളരെ ചുരുക്കമാണ് . പ്രതിഫലേഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നവര്‍ വിരളമായ ഇക്കാലത്ത് മറിയാമ്മ പിള്ളയെപ്പോലെയുള്ള വ്യക്തികള്‍ ആദരം അര്‍ഹിക്കുന്നു  

Read also

ആദ്യത്തെ പേ ചെക്ക്‌  നൽകിയത് മറിയാമ്മ ചേച്ചി,' ഓർമ്മകളിൽ മറിയാമ്മ പിള്ള 

മറിയാമ്മ പിള്ളയുടെ സംസ്കാരം ബുധനാഴ്ച; പൊതുദർശനം ചൊവ്വ 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക