Image

ഊന്നുവടി (ഗദ്യകവിത : ദീപ ബിബീഷ് നായര്‍)

Published on 27 October, 2021
ഊന്നുവടി (ഗദ്യകവിത : ദീപ ബിബീഷ് നായര്‍)
ഊര്‍ജമറ്റു പോകുമ്പോഴൊരു താങ്ങായി നില്‍ക്കാന്‍ എനിക്കൊരു ഊന്നുവടി വേണം... 

കൂടെയുണ്ടെന്ന് പറയുന്നവര്‍ കൈയെത്താ ദൂരെയാകുമ്പോള്‍ കൈത്താങ്ങാകുവാന്‍ എനിക്കൊരു ഊന്നുവടിവേണം....

അവഗണനയുടെ വഴിയില്‍  കാലിടറി വീഴാതിരിക്കുവാന്‍ കൂട്ടായി എനിക്കൊരു ഊന്നുവടി വേണം.......

അല്ലലില്ലാതെ വളര്‍ത്തിയ മക്കള്‍ക്ക് അധികപ്പറ്റായെന്ന് തോന്നുമ്പോള്‍ അരികു ചാരി നില്‍ക്കുവാന്‍ എനിക്കൊരു ഊന്നുവടി വേണം.......

കുഴിഞ്ഞ കണ്ണുകളും ചുക്കിച്ചുളിഞ്ഞ തൊലിപ്പുറവും  കുഞ്ഞിന്റെ ഭാവവുമായിരിക്കുന്ന എന്നെ പിച്ചവച്ചു നടത്തുവാന്‍ എനിക്കൊരു ഊന്നുവടി വേണം.......

ഒടുവിലൊരു പെട്ടിയിലാക്കും വരെ ഒപ്പമുണ്ടായിരുന്നു എന്നാശ്വസിക്കുവാന്‍ എനിക്കൊരു ഊന്നുവടി വേണം......



ദീപ ബിബീഷ് നായര്‍ 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക