Image

പുളവയുടെ തീർപ്പ് (ഇളപറഞ്ഞ കഥകൾ -അധ്യായം 8: ജിഷ.യു.സി)

Published on 26 September, 2021
പുളവയുടെ തീർപ്പ് (ഇളപറഞ്ഞ കഥകൾ  -അധ്യായം 8: ജിഷ.യു.സി)
"ഓൻ്റെ മനസ്സിലാരോണ്ട്"
കുഞ്ചീരി കണ്ടെത്തി
"അതാരപ്പാ ?
ന്നാഓന് തെളിച്ച് പറഞ്ഞൂടെ ?
മ്മളെ ഓന് ബിശ്വാസം പോരേ ?"
ക്ക് തോന്നീട്ടില്ല തു വരെ"

കുഞ്ചാണൻ ഭാര്യയോട് പറഞ്ഞു

"ന്തായാലും ജ്ജ് ഒന്ന്  പറയ് ഓനോട്
ഞാം മ്മളെ വെള്ളപരൽ പെണ്ണിനെ ഓന് ഒറപ്പിക്കാമ്പോവാന്ന്"

"ചെറുങ്ങോരന് ഞാം വാക്കും കൊടുത്തു"
കേട്ടുകൊണ്ടു വന്ന പുളവ

"എന്താപ്പാ ങ്ങള് ഈപ്പറയണത് ?"
"ൻ്റെ മംഗലം ഞാനറിയാതെ ങ്ങള് ഒറപ്പിച്ചൂന്നോ ?"
"ആരോട് ചോയ്ച്ചിട്ട് ?"

"ൻ്റെ മാര്യമ്മേ .. ആരോടാണ്ടാ ജ്ജ് ഈ പറയണത് ?"
"അണക്ക് ഓളെ ഇഷ്ടല്ലെങ്കിൽ അത് പറ
അപ്പനോടാ ഇമ്മാരി പറയല്"

കുഞ്ചിരി മകനെ ശാസിച്ചു

"നിക്ക് ഓളെയൊന്നും വേണ്ട
ൻ്റെ പെണ്ണിനെ ഞാം കണ്ടു പിടിച്ചോളാം"

അറുത്തുമുറിച്ച് പറഞ്ഞ് പുളവ നിലത്ത് അമർത്തിച്ചവുട്ടി നടന്നകന്നു

"തേവ്യേ .. ഞാം എന്താൻ്റെ ചെറുങ്ങോരനോട് പറയാ ?"

"ആ പെണ്ണാണെങ്കി ബനെത്തന്നെ മോഹിച്ച് ഇരിക്കണോളാ"ഓളെ നി എങ്ങനെ സമാധാനിപ്പിക്കും ?

അയാൾ കട്ടിലിൽ തളർന്നിരുന്നു.
അടുത്ത് താടിക്കു കൈയ്യു കൊടുത്ത് കുഞ്ചീരിയും

ഇന്നേവരെ ആ  മകൻ ഇങ്ങനെ  അറുത്തുമുറിച്ച് ഒരു വാക്കു പോലും ആ മാതാപിതാക്കളോട് പറഞ്ഞിട്ടില്ല

ചെറുങ്ങോരന്  കൊടുത്ത വാക്ക്, ആ പെണ്ണിന് ആശകൊടുത്തത് ,എല്ലാം എണ്ണിപ്പെറുക്കിപ്പറഞ്ഞ് കുഞ്ചാണൻ സമയം കഴിച്ചു

നേരം സന്ധ്യയായി
കുഞ്ചാണൻ്റെ വീട്ടുമുറ്റത്തെ ചെമ്പക മരത്തിൽ നിന്ന് വിരിഞ്ഞ പൂക്കളുടെ മണം ചുറ്റുപാടും പരന്നു
ഇരുട്ടിൻ്റെ പുതപ്പിൽ താമരച്ചേര് ചുരുണ്ടുകൂടിത്തുടങ്ങി. വീടുകളിലെ വിളക്കുകൾ തെളിഞ്ഞു തുടങ്ങി.
പെട്ടെന്നു വീശിയ കാറ്റിൽ കുഞ്ചീരി കത്തിച്ചുവച്ച വിളക്ക് അണഞ്ഞു.

ആകെ തളർന്ന മനസ്സുമായി പതിയെ എണീറ്റ്  ആ ദമ്പതിമാർ പതിവുകളിലേക്ക് മടങ്ങി

കച്ചവടം കഴിഞ്ഞ് തിരിച്ചു വന്ന പുളവ അപ്പനോടും അമ്മയോടും ഒന്നും സംസാരിക്കാതെ നേരെ കിടപ്പുമുറിയിലേക്ക് പോയി

രണ്ടു ദിവസങ്ങൾക്കു ശേഷം താമരച്ചേര്  ഒരു സങ്കട വാർത്ത കേട്ടാണ് ഉണർന്നത്

(തുടരും)
മുൻ  ലക്കങ്ങൾ  വായിക്കുവാൻ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക