-->

news-updates

അഭിപ്രായവോട്ടെടുപ്പ്: തെറ്റും ശരിയും (പി എസ് ജോസഫ്‌)

പി എസ് ജോസഫ്‌ 

Published

on

അഭിപ്രായവോട്ടെടുപ്പ് ഫലം കേരളത്തിലെ മൂന്നു മുന്നണികളിലും ചങ്കിടുപ്പു കൂട്ടുകയാണ് .വ്യക്തമായ ഒരു തരംഗം ഇല്ലാത്ത ഈ തെരഞ്ഞടുപ്പില്‍ ചെറിയ ഒരു മുന്‍തൂക്കം പോലും വലിയ അട്ടിമറി സൃഷ്ട്ടിക്കുമെന്നു അവര്‍ക്കറിയാം .തുടര്‍ഭരണം പൊതുവേ അനുവദിക്കാത്ത കേരളത്തിലെ വോട്ടര്‍മാര്‍ എല്‍ ഡി എഫിനെ ഉറപ്പായും അധികാരത്തില്‍ ഏറ്റും എന്ന് മുന്നണി വിശ്വസിക്കുന്നു .അതിനു അനുകൂലമാണ് ഇത് വരെ വന്നിട്ടുള്ള എല്ലാ സര്‍വേകളും .നൂറ്റി നാല്പതു നിയോജകമണ്ഡലങ്ങളിലെയും  ഫലം പ്രഖ്യാപിച്ചു മനോരമ ന്യൂസ്‌ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു .അഭിപ്രായ വോട്ടെടുപ്പും തെരഞ്ഞെടുപ്പും തമ്മില്‍ ഉള്ള വ്യത്യാസം അവര്‍ അങ്ങനെ നികത്തി .അതെ പോലെ തന്നെ ട്വന്റി ഫോര്‍  ന്യൂസും ഫലം പ്രഖ്യാപിച്ചു ഇടതു ജനാധിപത്യ മുന്നണിക്ക്‌ അനുകൂലമാണ് ഈ സര്‍വ്വേയും.ഇത്തരമൊരു സര്‍വ്വേ കാണികള്‍ക്ക് കൌതുകവും രാഷ്ട്രീയ കഷികള്‍ക്ക് തലവേദനയും സമ്മാനിക്കും .അഭിപ്രായം അല്ല ഓരോ മണ്ഡലത്തിലെയും ജയസാധ്യത ആണ് ഇവിടെ വിലയിരുത്തപ്പെടുന്നത് .അത് പ്രോബ്ലം നിയോജകമണ്ഡലങ്ങളില്‍ ഒഴികെ ശരിയായിരിക്കും .പക്ഷെ പ്രചാരണത്തിലെ ചാഞ്ചാട്ടങ്ങള്‍ ഇവിടെ വെളിവാകില്ല . 
ഉദാഹരണമായി 2004 ഇല്‍ മലപ്പുറത്ത്  ഇടതുപക്ഷത്തു നിന്ന് ടി കെ ഹംസ വിജയിക്കുമെന്ന് ആരും തന്നെ പ്രവചിക്കുകയുണ്ടായില്ല.മൂവാറ്റുപുഴ എന്‍ ഡി എ മുന്നണിയുടെ പ സി തോമസ്‌ കരസ്ഥമാക്കുമെന്നതും .വളരെ അസാധാരണമായ വിധിയെഴുത്തു ആയിരുന്നു അവ എന്നോര്‍ക്കണം അതെ പോലെ ഇരാറ്റുപേട്ടയില്‍ രണ്ടു മുന്നണിയെയുംതകര്‍ത്ത് ആണ് പി സി ജോര്‍ജ് എം എല്‍ ഇ ആയത്..സാമാന്യവല്‍ക്കരണം ഇവിടെ ഫലിച്ചില്ല എന്ന് കരുതണം .

യഥാര്‍ത്ഥത്തില്‍ അഭിപ്രായ വോട്ടെടുപ്പ് ഇല്ലാതെ  തന്നെ കേരളം  പോലെ ഒരു ചെറിയ സംസ്ഥാനത്തെ ഫലം അറിയാവുന്നതെയുള്ളൂ .ഭരണം അവസാനിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോപണ പ്രത്യാരോപണങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉണ്ടായി സര്‍ക്കാര്‍ നിലംപതിക്കുന്നതാണ് പൊതുവേയുള്ള കാഴ്ച .സെക്സ്  പോലെയുള്ള മധുരം വിളമ്പുന്ന കഥകള്‍ ഉണ്ടെങ്കില്‍ ആ ഭരണം പോയത് തന്നെ 

2011 ഇല്‍ മൂന്നാര്‍ ദൌത്യത്തോടെ അമാനുഷ പ്രതിച്ഛായ ലഭിച്ച വി എസ അച്യുതാനന്ദന് ബദല്‍ ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല എന്നാല്‍ ഭരണം അവസാനിക്കുമ്പോള്‍  ഒരു വികസനവും നടത്താത്ത അല്ലെങ്കില്‍  നടത്താന്‍ അനുവദിക്കാത്ത ആ സര്‍ക്കാര്‍ ഭരണവിരുദ്ധ വികാരം നന്നായി അറിഞ്ഞു .പക്ഷെ അസാധാരണ പ്രചാരകന്‍ ആയിരുന്നു വി എസ് എന്ന വ്യക്തി .ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ യു ഡി എഫ്  നൂറു സീറ്റ്‌ വരെ നേടുമെന്ന് അഭിപ്രായ സര്‍വ്വേകള്‍ സൂചിപ്പിച്ചു .പക്ഷെ വി എസ് ആവനാഴിയില്‍ നിന്ന് റൗഫിന്റെ ആരോപണങ്ങള്‍ പുറത്തിറക്കി .ജൂഡിഷ്യറിയെപ്പോലും മുള്‍മുനയില്‍ നിര്‍ത്തിയ ആ ആരോപണശരങ്ങളില്‍ യു ഡി എഫിന്റെ ജനപ്രീതി ഇളകിയാടി .നാല് സീറ്റ്‌ മാത്രം ഭൂരിപക്ഷം നേടിയാണ്‌  ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത് .വളരെ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യു ഡി എഫ് ആറു സീറ്റുകളില്‍ അന്ന് വിജയിച്ചത് .അഭിപ്രായം എങ്ങനെ മാറ്റിമറിക്കാന്‍ ആവും എന്നതിന് വേറെ ഉദാഹാരണം  തിരയേണ്ടതില്ല .

2016 ഇലെ തെരഞ്ഞെടുപില്‍ മാറ്റമുണ്ടായതു സരിതയുടെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ്‌ .അധികാരം ഉപയോഗിച്ചു ഒരു സ്ത്രീയെ നിരവധിപേര്‍ വഞ്ചിച്ചതിന്റെ വില യു ഡി എഫ് നല്‍കേണ്ടി വന്നു .അവര്‍ ഭീഷണി അല്ലെന്നു  കരുതി നിഷ്കരുണം ഒഴിവാക്കിയ യു ഡി എഫിനെ ഇന്നും സരിത വേട്ടയാടുന്നതില്‍ വലിയ അതിശയമില്ല .പക്ഷെ ഒരേ ആയുധം  എപ്പോഴും ഫലിക്കണമെന്നില്ല എന്ന യാഥാര്‍ത്ഥ്യം ഇടതു മുന്നണി തിരിച്ചരിയുന്നു എന്ന് വേണം കരുതാന്‍.എങ്കിലും ആ കേസ് സി ബി ഐ ക്ക് വിട്ടുകൊണ്ട് ഒരു അവസാനവട്ട ആക്രമണം കൂടി സര്‍ക്കാര്‍ നടത്താതിരുന്നില്ല .സരിത ഒരു വാള്ആ‍യി ഇപ്പോഴും തുങ്ങുന്നു എന്നത് വലിയ യാഥാര്‍ത്ഥ്യം .

കൌതുകകരമെന്നു പറയണം ,ഭരണത്തിന്റെ അവസാനത്തില്‍ പിണറായി സര്‍ക്കാരിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അത്ര ശക്തമായി ഏറ്റില്ല .പ്രതിപക്ഷം പറയുന്നത് പോലെ അതൊരു ഒത്തുകളിയാണോ അതോ  കേന്ദ്ര അന്വേഷണ ഏജന്‍സി കളുടെ തിരക്കഥയിലെ പാളിച്ച്ചയോ .എന്തായാലും സ്വര്നകടത്തിനും ഡോളര്‍ കടത്തിനും ഉദ്ദേശിച്ച  വീര്യം നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിഞ്ഞില്ല .സ്വപ്നയുടെ ഓരോ വെളിപ്പെടുത്തലും നനഞ്ഞ പടക്കമായി മാറുന്നു എന്നത് പിണറായി സര്‍ക്കാരിന് ആശ്വസിക്കാവുന്ന കാര്യമാണ് .ഭരണത്തില്‍ ഉണ്ടായ തിരുത്തല്‍ ,പ്രതിപക്ഷത്തിന്റെ ദൌര്‍ബല്യം ,ബി ജെപിയുടെ ഉയര്‍ച്ച ഇതെല്ലാം പിണറായി സര്‍ക്കാരിനെ സഹായിക്കുന്നുണ്ടാകും 
പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍  അഭിപ്രായ വോട്ടെടുപ്പിനെക്കാള്‍ യഥാര്‍ത്ഥ വോട്ടര്‍മാരുടെ മനോഭാവം  ആകും വ്യക്തമാകുക .തുടര്‍ഭരണത്തിനു അനുകൂലമായി എന്താണ്  അവര്‍ കാണുന്നത് .ഒരു തരംഗവുമില്ലാത്ത ഈ തെരഞ്ഞെടുപ്പില്‍ അവസാന മിനിറ്റ് പോലും നിര്‍ണ്ണായകമാണ് .യഥാര്‍ത്ഥ യുദ്ധം കണ്ണൂരോ മലപ്പുറത്തോ ഇടുക്കിയിലോ അല്ല തൃശൂര്‍ തൊട്ടു തെക്കോട്ടുള്ള ജില്ലകളില്‍ ആണ് .ബി ജെപി കുടുതല്‍ വോട്ട് പിടിച്ചാല്‍ എല്‍ ഡി എഫും തുടര്‍ഭരണം വേണ്ടെന്നു ജനം തീരുമാനിച്ചാല്‍ യു ഡി എഫും എന്നതാണ് ഇപ്പോഴത്തെ നില .
പക്ഷെ ആളിക്കത്തുന്ന പ്രചാരണവും പണക്കൊഴുപ്പും എല്ലാ പ്രവചനങ്ങളെയും തെറ്റിക്കാം.കേരളത്തിന്റെ തലവര മാറ്റിമറിക്കുന്ന തെരഞ്ഞെടുപ് പരീക്ഷണമാണ് ഇപ്പോള്‍ നടക്കുന്നത് 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ദൈവത്തിനോട് വാശി പിടിച്ചു നേടുന്നത്.... (മൃദുല രാമചന്ദ്രൻ, മൃദുമൊഴി-13)

സമീപനങ്ങൾ (ഡോ.എസ്.രമ-കവിത)

എഴുത്തുകൂട്ടം ഒരുക്കുന്ന സർഗ്ഗാരവം (പ്രതിമാസ സാഹിത്യ സാംസ്കാരിക സംഗമം) നാളെ, ശനിയാഴ്ച

സോക്കര്‍ ടൂർണമെൻറ്, നാളെ (ജൂൺ -19) ന്യൂജേഴ്‌സി മെർസർ കൗണ്ടി പാർക്കിൽ

കോവിഡ് വൈറസിന് വ്യതിയാനം ഇനിയും വരാം; ഒരു ലക്ഷം മുന്‍നിര പോരാളികളെ അണിനിരത്തും-മോദി

പോക്സോ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വക്കാലത്ത്; മാത്യു കുഴല്‍നാടന്‍ എംഎല്‍എയെ കരിങ്കൊടി കാണിച്ചു

കാരക്കൂട്ടില്‍ ദാസനും കീലേരി അച്ചുവും തകര്‍ക്കട്ടെ; നമുക്ക് മരം കൊള്ള മറക്കാം: സുരേന്ദ്രന്‍

ഭാര്യയെ കൊലപ്പെടുത്താൻ ആളെ ഏർപ്പാടാക്കിയ ഇന്ത്യൻ വ്യവസായി കുറ്റക്കാരൻ 

കോവിഡ് ; ചൈന നഷ്ടപരിഹാരം നല്‍കണമെന്ന് ട്രംപ്

കോട്ടയത്ത് ട്രെയിനിനടിയില്‍ കിടന്ന് ഭീതി പരത്തി യുവാവ്

നന്ദിഗ്രാം: മമതയുടെ നിയമവഴിയിലും പോര് രൂക്ഷം

സംസ്ഥാനത്ത് ഇന്നലെ വിറ്റത് 60 കോടിയുടെ മദ്യം

മുഹമ്മദ് റിയാസിന് കൈയ്യടിച്ച് ആന്റോ ജോസഫ്

ചെന്നിത്തല ഡല്‍ഹിയിലെത്തുമ്പോള്‍

മലപ്പുറം കൊല; പ്രതി കുടുങ്ങിയതിങ്ങനെ

അമേരിക്കയില്‍ തൊഴില്‍ രഹിത വേതനം വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധന

മരം മുറി കേസ്; ഇഡി സംസ്ഥാനത്തിന് കത്ത് നല്‍കി

ചിക്കാഗോയില്‍ വാക്‌സിനേറ്റ് ചെയ്യുന്നവര്‍ക്ക് 10 മില്യണ്‍ ഡോളര്‍ ലോട്ടറി, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്

അണ്‍ലോക്ക് ; ബസില്‍ അമ്പത് പേര്‍ ; കല്ല്യാണത്തിന് ഇരുപത് പേര്‍

 സരള നാഗലയെ കണക്റ്റിക്കട്ടിലെ ഫെഡറൽ ഡിസ്ട്രിക്റ്റ്  ജഡ്ജായി ബൈഡൻ  നാമനിർദേശം ചെയ്തു

ബംഗാളിലെ കാറ്റ് ത്രിപുരയിലും ബിജെപിയ്ക്ക് ക്ഷീണമാകുന്നു

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ കേന്ദ്ര ഭാരത് മാല പദ്ധതിയൂടെ ഭാഗം; സ്ഥലമേറ്റെടുക്കല്‍ വൈകിയത് പദ്ധതിക്ക് തടസ്സമായി; വി.മുരളീധരന്‍

ലതികയ്ക്ക് പിന്നാലെ ഭര്‍ത്താവ് കെ ആര്‍ സുഭാഷും എന്‍സിപിയിലേക്ക്

മുഖ്യമന്ത്രിയെ ട്രോളി അബ്ദുറബ്ബിന്റെ ഫേസ് ബുക്ക് പോസ്റ്റ്

ബിജെപി സമരത്തില്‍ ഡിവൈഎഫ്‌ഐ പ്ലക്കാര്‍ഡ് ; മോഷ്ടിച്ചതെന്ന് പരാതി

മരം മുറി ; മുഖ്യമന്ത്രിക്കെതിരെ സതീശന്‍

തനിക്കെതിരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നടി പാര്‍വ്വതി രംഗത്ത്

പന്ത്രണ്ടാം ക്ലാസ് മൂല്ല്യ നിര്‍ണ്ണയം; സിബിഎസ്ഇ, ഐസിഎസ്ഇ മാര്‍ഗ്ഗ രേഖയായി

മരംമുറി ; രാഷ്ട്രീയ നേതൃത്വത്തെ തൊടാതെ ക്രൈം ബ്രാഞ്ച് എഫ്‌ഐആര്‍

പിതാവിന്റെ കട കത്തിച്ചശേഷം മകളെ വീട്ടില്‍ കയറി കുത്തിക്കൊന്നു

View More