Image

പിണറായി, പിണറായി മാത്രം (പി എസ് ജോസഫ്)

പി എസ് ജോസഫ്‌ Published on 28 March, 2021
പിണറായി, പിണറായി മാത്രം (പി എസ് ജോസഫ്)
ഓരോ തെരഞ്ഞെടുപ്പും ഓരോ പാര്‍ട്ടിയും പ്രതിനിധാനം ചെയ്യുന്ന സൈദ്ധാന്തിക നിലപാടുകളോടുള്ള പ്രതികരണമാണ് .കേരളത്തില്‍  ഇതുവരെ രണ്ടു നടുനില കക്ഷികള്‍ തമ്മില്‍ ആയിരുന്നു മത്സരം എന്നത് കൊണ്ടു തീവ്ര കമ്മ്യൂണിസ്റ്റ് വിരുദ്ധത നിലനിന്നിരുന്ന എഴുപതുകള്‍ വരെ മാത്രമേ അത്തരം ഒരു പോരാട്ടം ഉണ്ടായിട്ടുള്ളൂ .എങ്കിലും താന്‍ വിശ്വാസിയാണെന്ന് ഉമ്മന്‍ ചാണ്ടി  ഇന്നും തെരഞ്ഞെടുപ്പു പ്രചാരണ യോഗങ്ങളില്‍ പ്രസംഗിക്കും .ഇത്തവണ വിശ്വാസസംരക്ഷണം ഇടതു ജനാധിപത്യ മുന്നണിയും ഏറ്റെടുത്തു .ശബരിമലയില്‍ ഉണ്ടായ സംഭവങ്ങളില്‍ ദേവസ്വം മന്ത്രി ഖേദം പ്രകടിപ്പിക്കുകയും  ചെയ്തു .വോട്ട് പോയാലും സീറ്റ്‌ പോയാലും ശരി തങ്ങളുടെ നിലപാടുകളില്‍ മാറ്റമില്ലെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം കേസരി ആവര്‍ത്തിച്ചതോടെ പാര്‍ടി തങ്ങളുടെ പുരോഗമന സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തു .ആചാര സംരക്ഷണത്തിന്റെ പേരില്‍ തിളച്ചു മറിഞ്ഞ ശബരിമല  വിഷയം  വീണ്ടും ചര്ച്ചയാക്കിയത് യഥാര്‍ത്ഥ വലതുപക്ഷ കക്ഷിയായ ബി ജെ പി യെയും എന്‍ ഡി എ സംഖ്യത്തെയും സന്തോഷിപ്പിച്ചിരിക്കണം .ഈ നിലപാട്  ഏറെ രോഷാകുലരാക്കിയത്  എന്‍ എസ എസിനെയാണ് .നായര്‍ സമുദായത്തിന്‍റെ പോപ്പ് എന്ന്  സ്വയം കരുതുന്ന ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരെ ഇത് ക്ഷുഭിതനാക്കി .ഇടതുപക്ഷത്തിന്റെ നിലപാട് പുരോഗമനപരവും ഭരണഘടനാനുസൃതവും  ആയിരുന്നു എങ്കിലും ആചാരത്തില്‍ മുറുകി പിടിക്കുന്ന ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസി വൃന്ദത്തെ അത് ആശയക്കുഴപ്പത്തിലാക്കി .ബി ജെ പിയുടെ വോട്ടില്‍ ഉണ്ടായ വര്‍ധന അത് ശരി വെയ്ക്കുന്നു .ഇതൊക്കെ അറിയാതെ ആയിരിക്കില്ല സി പി എം  ഈ തെരഞ്ഞെടുപ്പു കാലത്ത് ഈ വിഷയത്തില്‍ പഴയ നിലപാട് ആവര്‍ത്തിച്ചത് .ഒരു പക്ഷെ യു ഡി എഫിന് ലഭിക്കാവുന്ന വിശ്വാസി വോട്ട് ഒരു ധ്രൂവികരണത്തിലൂടെബി ജെ പിക്ക് പോയാല്‍ ഗുണം തങ്ങള്‍ക്കാണെന്നു ഇടതുപക്ഷം കരുതിയോ ?അതോ വിനാശകാലേ വിപരീത ബുദ്ധി എന്ന ചൊല്ല് അന്വര്തമാക്കാന്‍ ആയിരുന്നുവോ ഈ  വിശ്വാസപ്രമാണത്തിന്റെ പ്രോദ്ഘോഷണം ?മെയ്‌ രണ്ടിന്   മാത്രമേ അത് വ്യക്തമാകൂ

തുടര്‍ഭരണം ഉറപ്പാണ് എന്ന സിദ്ധാന്തമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന മുദ്രാവാക്യം. മുന്നണിയുടെ ശക്തിയും നേതൃത്വത്തിന്റെ പ്രതിച്ഛായയും  തങ്ങളുടെ പ്രവര്‍ത്തിയുടെ അപ്രമാദിത്വവും വിളംബരം ചെയ്യുന്ന വാക്യമാണിത് .പിണറായി വിജയന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ വോട്ട് ചെയ്യണം അല്ലെങ്കില്‍ വോട്ടു ചെയ്യും എന്ന ഉറച്ച വിശ്വാസമാണ് ഈ  വാക്കുകളുടെ കാതല്‍ .കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ നേട്ടങ്ങളുടെ പട്ടികയില്‍ പെടുത്തുകയും അത് തുടരാന്‍ ആഹ്വാനം  ചെയ്യുകയും ചെയ്യുന്ന ഈ പരസ്യവാക്യം തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങളെ തമ്സക്കരിക്കുന്നു .എന്തായിരുന്നു ആ അഞ്ചു വര്‍ഷങ്ങളിലെ നേട്ടം?ഏതൊക്കെ കാര്യങ്ങള്‍ ആണ്   ഈ സര്‍ക്കാര്‍ തുടുന്നതിലൂടെ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കുക .എവിടെയാണ് ഈ സര്‍ക്കാര്‍ നിലകൊള്ളുന്നത് ?പ്രകടന പത്രികയിലും പ്രചാരണത്തിനു മുന്‍പില്‍ നല്‍കിയ പരസ്യങ്ങളിലും തേടണം നമുക്ക് അതിനായി .ആര്‍ക്കാണ് വോട്ട് എന്ന് ഉറപ്പിച്ചവര്‍ക്ക് അതിന്റെ ആവശ്യമില്ല 

 മാത്രമല്ല കോണ്‍ഗ്രസ്സും ബി ജെ പിയും ആയി ഒരു ഡീല്‍ ഉണ്ടെന്നു ഇടതുപക്ഷം ആവര്ര്തികുകയും ചെയ്യുന്നു .പ്രതിയോഗികളെ വലതു പക്ഷ ക്യാമ്പില്‍ പെടുത്തി അണികളെ തങ്ങള്‍ക്കൊപ്പം ഉറപ്പിക്കാനുള്ള ഈ അടവ് നയം തിരിച്ചടിച്ചു കൂടെന്നുമില്ല .വിജയസാധ്യത ഉള്ള ഇടതുപക്ഷ ഇതര സ്ഥാന്ര്‍ത്തിക്ക് വോട്ടു മറിച്ചു കുത്തിയാല്‍ .ശക്തമായ ത്രികോണ മത്സരത്തില്‍ അത് നടക്കില്ല എന്ന് കരുതാം .എങ്കിലും ബി ജെപിയുമായി ഡീല്‍ നടത്തിയത് സി പി എം ആണെന്നു ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശ്നകര്‍ തന്നെ ആരോപിക്കുമ്പോള്‍ എല്ലാം  ശരിയല്ല എന്ന തോന്നല്‍ രൂപപ്പെടുന്നു  കണ്ണൂരിലെ രാഷ്ട്രീയ കൊലകള്‍ അവസാനിപ്പിക്കാന്‍  ശ്രീ എം വഴി ആര്‍ എസ് എസുമായി സി പി എം ചര്‍ച്ച നടത്തിയെന്നത് പാര്‍ട്ടി നിഷേധിച്ചിട്ടും ഇല്ല .ഗുണകരമായ ഒരു രാഷ്ട്രീയ നീക്കമായിരുന്നു അത് .പക്ഷെ പ്രതിയോഗികള്‍ക്ക് ദുര്‍വ്യാഖ്യാനം ചെയ്യാന്‍ ഇതിലും സവിശേഷമായ അന്തര്‍ധാര കണ്ടെത്തണമോ?
ഇതിനോട് ഒപ്പം വായിക്കേണ്ടത് വോട്ടര്‍ പട്ടികയിലെ മറിമായങ്ങള്‍ ആണ് .ലക്ഷ ക്കണക്കിന് ഇരട്ട വോട്ടര്‍മാര്‍ പട്ടികയില്‍ ഉണ്ടെന്ന പ്രതിപക്ഷനേതാവ്  ഉയര്‍ത്തിയ ആരോപണം   ഒരു വലിയ വിടവ് അടക്കുകയാണ് .കള്ള വോട്ടും ഇരട്ടവോട്ടും ഇത്തവണ വിജയത്തെ സ്വാധീനിക്കില്ല .എല്ലാ കക്ഷികള്‍ക്കും  ഗുണകരമാകാവുന്ന ഒരു നടപടിയാണ് ഇത് ..

തുടര്‍ഭരണം ആവശ്യപ്പെടുന്നത് സ്വഭാവികമായും  മുന്നണിയുടെ പ്രവര്‍ത്തനത്തിന്റെ പേരിലാണ് .പ്രത്യേകിച്ചു വികസനത്തിന്റെ .ഈ സര്‍ക്കാര്‍ കൊണ്ടു വന്ന എടുത്തു കാട്ടാവുന്ന വികസന പരിപാടി എന്താണ് ?എന്‍ എച്ച് വികസനം? ഗൈല്‍ പൈപ്പ് ലൈന്‍?കിഫ്ബി ?ആദ്യത്തെ രണ്ടും കേന്ദ്രത്തിന്റെ കൂടി നേട്ടമാണ് .ചെറുകിട കാര്യങ്ങള്‍ വരെ കിഫ്ബി വഴി കൊണ്ടു വന്നു ഒരു വലിയ ആശയം ഒരു വഴിക്കാക്കി എന്ന് പറയേണ്ടി വരും .വികസനത്തിനും പുരോ ഗതിക്കും മുന്‍കൈ നല്‍കേണ്ട  ഈ കോര്‍പ്പറേറ്റ് സ്വഭാവമുള്ള സര്‍ക്കാര്‌ സ്ഥാപനം ഒരു ബജെറ്റ് ഇതര വായപസ്ഥാപനം പോലെയാണ് പ്രവര്‍ത്തിച്ചത് .കേരളത്തെ കടക്കെണിയില്‍  ആക്കി എന്ന് പ്രതിപക്ഷം പറയുന്ന കിഫ്ബിയില്‍  ആദായനികുതി വകുപ്പിന്‍റെ കണ്ണ് ഉടക്കിയത് എന്തുകൊണ്ടാകാം?

കേരളത്തിനു മുഖമുദ്ര ആകേണ്ട ഒരു വികസന പരിപാടി ഈ സര്‍ക്കാരിന് പറയാന്‍ ഉണ്ടോ ?മെട്രോ പോലെ  ?സ്മാര്‍ട്ട് സിറ്റി പോലെ?എന്തെങ്കിലും കരുത്തുറ്റ ആശയങ്ങള്‍ ?തൊഴില്‍ നല്‍കാന്‍ നൂതന മാര്‍ഗങ്ങള്‍ ?

പക്ഷെ പിണറായി സര്‍ക്കാരിന്റെ നേട്ടം അവിടെയല്ല.രണ്ടു പ്രളയങ്ങളും നിപ്പയും കൊവിടും നേരിട്ട ഒരു സംസ്ടാനത്തു ജനക്ഷേമ നടപടികള്‍ കൈക്കൊള്ളാന്‍  മുഖ്യ മന്ത്രിയും ആരോഗ്യമന്ത്രിയും തന്നെ മുന്നിട്ടിറങ്ങി.അവര്‍  ജനങ്ങളെ ആശ്വസിപ്പിച്ചു .ഒരു  കിറ്റി പാര്‍ട്ടിയായി സര്‍ക്കാര്‍ .  തെരഞ്ഞെടുപ്പു കാലത്ത് പോലും സര്‍ക്കാര്‍ നല്‍കുന്ന കിറ്റിനെ പറ്റി വാക്ക് പോര് നടക്കുന്നു .ചെറുതെന്ന് തോന്നാവുന്ന ഈ ആശ്വാസം ആണ്  ഈ സര്‍ക്കാരിന്റെ വലിയ മുഖമുദ്ര എന്നതാണ് .ആക്ഷേപങ്ങള്‍ ഉയര്‍ന്നു വെങ്കിലും ലൈഫ് മിഷനും അവ വഴി നിര്‍മ്മിക്ക പ്പെട്ട  വീടുകളും   സാധാരണ ജീവിതത്തെ മാറ്റി മറിച്ചു.ട്വന്റി ട്വേന്റ്യ്ക്ക്  ചെയ്യാന്‍ കഴിയുന്നതിലും മനോഹരമായി അത് ഈ സര്‍ക്കാര്‍ ചെയ്തു വെച്ചു .തീര്‍ച്ചയായും പ്രതിഞാബദ്ധമായ ഏതു സര്‍ക്കാരിനും സാധ്യമായ ഒരു കാര്യമാണിത് പക്ഷെ പരാതിക്കിടയില്ലാതെ നടത്തിയ ഈ പ്രവര്‍ത്തി സാധാരണ വോട്ടര്‍മാരുടെ തീരുമാനത്തെ  സ്വാധീനിക്കും .

പക്ഷെ  ഈ സര്‍ക്കാര്‍ ഒന്നല്ല നിരവധി അഴിമതി ആരോപണങ്ങളില്‍ മുങ്ങി നില്‍ക്കുന്നു എന്നത്  അവഗണിക്കാവുന്നതല്ല  .സ്പ്രിങ്ക്ലെര്‍ കരാര്‍.ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ സ്വര്‍ണ കടത്ത് കേസ് ഡോളര്‍ കടത്ത് കേസ് തുടങ്ങിയ അപവാദങ്ങള്‍ ഇടതു മുന്നണി സര്‍ക്കാരിനെ ഇപ്പോഴും തുറിച്ചു നോക്കുന്നു  

പാര്‍ടി സെക്രട്ടറി ലീവില്‍ പോയത് കൊണ്ടു കോടിയേരിയുടെ  മകന് നേരെ ഉയന്ന ആരോപണങ്ങള്‍  പ്രതി പക്ഷം വിഷയമാക്കിയില്ല .എങ്കിലും പാര്‍ടി സംവിധാനത്തിന് തൊട്ടു കീഴെ ഇങ്ങനെ എല്ലാം നടന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നും  .ഉമ്മന്‍ ചാണ്ടിക്കെതിരെ സരിതയുടെ പരാതി അന്വേഷിക്കാന്‍ സി ബി ഐ ക്ക് വിട്ടതായിരുന്നു മാസ്റ്റര്‍ സ്ട്രോക്ക്..കേന്ദ്ര അന്വേഷണ ഏജന്‍സിക്ക്  എതിരെ അന്വേഷണ കമ്മിഷനെ നിയോഗിക്കാനും മുന്നണി സര്‍ക്കാര്‍ മറന്നില്ല ഈ തെരഞ്ഞെടുപ്പു വിജയം ഇടതു മുന്നണിക്ക്‌ എത്ര പ്രധാനമാണെന്ന് ഇതെല്ലാം അടിവരയിടുന്നു . .

എന്നാല്‍ വാളയാര്‍ കേസ്  വന്നപ്പോള്‍ ഈ സര്‍ക്കാരിന്റെ കണ്ണുകള്‍ അടഞ്ഞു .തൂക്കി കൊല്ലപ്പെട്ട ആ കുട്ടികളുടെ  അമ്മ നീതി തേടിപിണറായിക്കെതിരെ തന്നെ മത്സരിക്കുന്നു 
പിന്‍വാതില്‍ നിയമനങ്ങള്‍ ആയിരുന്നു ഈ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ ആക്കിയ മറ്റൊരു വിഷയം .അതിനെതിരെയുള്ള ജനവികാരം ഇനിയും ശമിച്ചിട്ടില്ല 


പക്ഷെ ചില കാര്യങ്ങളില്‍ പിണറായി സര്‍ക്കാര്‍ സന്ധിയില്ലാതെ പ്രവര്‍ത്തിച്ചു എന്‍ പി ആര്‍ ഇവിടെ നടപ്പാക്കില്ല എന്നാ ഉറച്ച  തീരുമാനം ..കര്‍ഷക സമരത്തിനു പിന്തുണ എല്ലാം എടുത്തു പറയണം. അവ എത്ര ഫലിക്കുമെന്നത് മറ്റൊരു കാര്യം 

ഇവിടെയാണ് യു ഡി എഫിന്റെ  അവകാശവാദങ്ങള്‍ പരിശോധിക്കേണ്ടത് ഇടതു മുന്നണിയുടെ വികസന അവകാശവാദങ്ങള്‍ അവര്‍ തള്ളിക്കളയുന്നു തങ്ങള്‍  37 പാലങ്ങള്‍ പണിതപ്പോള്‍ ഇടതു സര്‍ക്കാര്‍ എത്ര പാലങ്ങള്‍ പണിതു എന്നാണു ഉമ്മന്‍ചാണ്ടി ചോദിക്കുന്നത് .തങ്ങള്‍ നടപ്പാക്കിയ കിറ്റ് പദ്ധതി എതിര്‍ത്തവര അല്ലെ ഇടതു മുന്നണി എന്നദ്ദേഹം ചോദിക്കുന്നു .പ്രകടന പത്രികയിലും വളരെ നൂതനമായ ഒരു ആശയമുണ്ട് .അതില്‍ ഏറ്റവും പ്രധാനം ആറായിരം രൂപ മാസം  കൊടുക്കുന്ന ന്യായ പദ്ധതിയാണ് .സമൂലമായ മാറ്റം ഉണ്ടാക്കാന്‍ ഇടയുള്ള ഒരു പദ്ധതിയാണത്‌ പക്ഷെ തെരഞ്ഞെടുപ്പു യുദ്ധത്തില്‍ അതൊന്നും ചര്‍ച്ച ആകുന്നില്ല 

എന്തായാലും ഈ തെരഞ്ഞെടുപ്പു പിണറായി വിജയന്‍റെ പ്രതിച്ഛായയുമായുള്ള പോരാട്ടമാണ് .അതില്‍ വിജയിക്കാന്‍ യു ഡി എഫിന് രണ്ടു ഘടകങ്ങളെ ബാക്കിയുള്ളൂ .സ്ഥാനാര്‍ഥികളുടെ ശക്തമായ പ്രചാരണം .അതിനു ജീവന്‍ നല്‍കുന്ന വിധത്തില്‍ രാഹുലും പ്രിയങ്കയും കോണ്‍ഗ്രസ്‌ നേതൃത്വവും നടത്തുന്ന പ്രചാരണം .ബി ജെപി പ്രചാരണത്തില്‍ ഒട്ടും പിന്നിലല്ല  എന്നത് കൌതുകകരമായ കാര്യം പണത്തിന്റെ കാര്യത്തിലും അവര്‍ മുന്നില്‍ തന്നെ .ഇത്തരമൊരു സാഹചര്യത്തില്‍ ഒരു നടുനില മുന്നണിക്ക്‌ എത്ര ശക്തമായി ഓടി മുന്നില്‍  എത്താനാകും ?
ഒരു തരംഗവും ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പു ആണെങ്കിലും പിണറായിക്ക്  എതിരായും അനുകൂലമായും ഈ തെരഞ്ഞെടുപ്പു മാറിയിരിക്കുന്നു എന്നത് കാണാതിരുന്നു കൂടാ .

ഏറെകാലമായി കേരളം തുടര്‍ച്ചയായി ഒരു സര്‍ക്കാരിനെ തെരഞ്ഞെടുത്തിട്ടില്ല .ഭരണത്തിന്റെ പോരായ്മയോ ആരോപണങ്ങളോ അത്തരം ഒരു സ്ഥിതി വിശേഷം സൃഷ്ടിച്ചു.അല്ലെങ്കില്‍ പോലും പൊതുവേ ഭരണവിരുദ്ധ വികാരം സംസ്ഥാനത്തിന്റെ സവിശേഷതയാണ് .പക്ഷെ അത് മാറിമറിഞ്ഞു കൂടെന്നില്ല അങ്പുങനെ സംഭവിച്ചാല്‍ അത് പുതിയ   ചരിത്രമാകും .വി എസിന് പോലും സാധിക്കാന്‍ ആവാത്തത് പിണറായി വിജയന്‍ നേടുമോ ?ഇനിയും തീരുമാനം എടുക്കാത്ത നിശബ്ദനായ ആ വോട്ടര്‍ ആണ് അവസാന തീരുമാനമെടുക്കുക 

 ഈ തെരഞ്ഞെടുപ്പു സമാനതകള്‍ ഇല്ലാത്തതാണ് അത് കൊണ്ടു തന്നെ മെയ്‌ രണ്ടു വലിയ  അത്ഭുതം കാഴ്ച വെയ്ക്കും .ആര് ജയിച്ചാലും അത് ചരിത്ര നിമിഷമാകും 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക