തിരുവനന്തപുരം: ചന്ദ്രശേഖരന് വധക്കേസിന്റെ അന്വേഷണത്തില്‍ പോലീസിന് മേല്‍
സമ്മര്‍ദ്ദമില്ലെന്ന് ഡിജിപി ജേക്കബ് പുന്നൂസ് വ്യക്തമാക്കി. സിപിഎം
പ്രവര്‍ത്തകരെ പ്രതികളാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മേല്‍ സര്‍ക്കാര്‍
സമ്മര്‍ദ്ദം ചെലുത്തുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്
ഇന്നലെ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു ഡിജിപി.
അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ ദിവസം
കസ്റഡിയിലെടുത്ത സിപിഎം ഓഫീസ് സെക്രട്ടറി സി. ബാബുവിനെ ജാമ്യത്തില്‍
വിട്ടത് നിയമാനുസൃതമാണെന്നും ഡിജിപി വ്യക്തമാക്കി.