ജമ്മു: ജമ്മുവില്‍ രണ്ട് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദികള്‍ പോലീസ്
കസ്റ്റഡിയില്‍ നിന്നും രക്ഷപെട്ടു. കോടതിയില്‍ ഹാജരാക്കി മടങ്ങും വഴിക്കാണ് ഇവര്‍
പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. 2004 ല്‍ കോണ്‍ഗ്രസ് എംപി ലാല്‍ സിംഗിനെ
വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഹിസ്ബുള്‍ കമാന്‍ഡര്‍ ദുല്ലാ ഗുജ്ജാര്‍,
അനുയായി ഷേര്‍ ഖാന് എന്നിവരാണ് രക്ഷപെട്ടത്. കിഷ്ത്വാറിലെ കോടതിയില്‍
ഹാജരാക്കിയ ശേഷം ഉദംപൂരിലേക്ക് കൊണ്ടുവരികയായിരുന്നു. ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍
പാട്നിടോപ്പിലാണ് സംഭവം.