-->

VARTHA

വേദിയിലെ സ്ത്രീ സാന്നിധ്യം: മുരളി തുമ്മാരുകുടി

Published

on

ഇത്തവണ നാട്ടില്‍ ചെന്നിട്ട് നഴ്‌സറി സ്‌കൂള്‍ മുതല്‍ നിയമസഭ വരെയുള്ള സ്ഥാപനങ്ങളില്‍ പോയിരുന്നു. അക്കാദമിക്ക് മീറ്റിംഗ് മുതല്‍ ലോക കേരള സഭ വരെയുള്ള പരിപാടികളില്‍ പങ്കെടുത്തു. എല്ലായിടത്തും ഞാന്‍ ശ്രദ്ധിച്ചത് എത്ര കുറച്ച് സ്ത്രീകളാണ് വേദികളിലുള്ളത് എന്നതാണ്.

സമ്മേളനം എന്താണെങ്കിലും വേദിക്ക് പിന്നിലിരുന്ന് അനൗണ്‍സ് ചെയ്യലും അതിഥികളെ പൂവ് കൊടുത്ത് സ്വീകരിക്കലും പലപ്പോഴും പെണ്‍കുട്ടികളുടെ ജോലിയാണ്. പക്ഷെ വേദിയിലിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പുരുഷന്മാര്‍ ആയിരിക്കും. ഏറെ ഇടങ്ങളില്‍ സ്ത്രീ സാന്നിധ്യം തീരെ ഉണ്ടാകാറില്ല. ലോക കേരള സഭയില്‍ ഉല്‍ഘാടനത്തിന് വേദിയില്‍ ഉണ്ടായിരുന്ന ഒന്‍പത് പേരില്‍ ഒന്ന് (രേവതി) മാത്രമായിരുന്നു സ്ത്രീ സാന്നിധ്യം, പ്ലീനറിയില്‍ പ്രസംഗിച്ച ഇരുപതില്‍ രണ്ടു പേരും. (ഞാന്‍ അക്കാര്യം അവിടെ തന്നെ സൂചിപ്പിച്ചിരുന്നു). കോട്ടയത്ത് യുവജന കമ്മീഷന്‍ സംഘടിപ്പിച്ച ചടങ്ങ് പക്ഷെ വ്യത്യസ്തമായിരുന്നു. യോഗത്തിന്റെ അധ്യക്ഷയായി ചിന്ത ജെറോമും സംസാരിക്കാന്‍ ദീപ ടീച്ചറും ഉണ്ടായിരുന്നു (Well done Shaji Jacob ). സ്ത്രീകള്‍ ധാരാളം ജോലി ചെയ്യുന്ന മെഡിക്കല്‍ അല്ലെങ്കില്‍ ടീച്ചിങ് രംഗത്തെ മീറ്റിംഗ് ആണെങ്കിലും, സ്ത്രീകളെ ബാധിക്കുന്ന വിഷയമാണ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതെങ്കിലും വേദി ആണുങ്ങളുടെ ലോകം ആണ്

ഇതൊന്നും കേരളത്തിലെ മാത്രം കാര്യമല്ല. ലോകത്തെമ്പാടും ഈ പ്രശ്‌നമുണ്ട്. ഇതൊരു പ്രശ്‌നം ആണെന്ന് ആളുകള്‍ അംഗീകരിച്ചിട്ടുണ്ട്. വേദിയില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത ചര്‍ച്ചകളില്‍ പങ്കെടുക്കില്ല എന്ന് പുരുഷന്മാര്‍ നിര്‍ബന്ധം പിടിച്ചു തുടങ്ങിയിരിക്കുന്നു. ആണുങ്ങള്‍ മാത്രം പങ്കെടുക്കുന്ന പാനലുകളുടെ ചിത്രം എടുത്ത് #manel എന്ന ഹാഷ് ടാഗുമായി ആളുകള്‍ സംഘാടകരെ നാണം കെടുത്തുന്നു.

കേരളത്തിലും ഇക്കാര്യത്തില്‍ മാറ്റം വന്നേ മതിയാകൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളത്തില്‍, എല്ലാ രംഗത്തും അനവധി സ്ത്രീകള്‍ ജോലി ചെയ്യുന്ന കേരളത്തില്‍, കാര്യമായ സ്ത്രീ സാന്നിധ്യം ഇല്ലാതെ വേദികള്‍ ഉണ്ടാകേണ്ട കാര്യമില്ല. അങ്ങനെ ഉണ്ടാകുന്നത് നമുക്കെല്ലാം നാണക്കേടാണ്. അങ്ങനെയുള്ള മീറ്റിംഗുകള്‍ ഉണ്ടാകാതിരിക്കാന്‍ നാം ഒരുമിച്ചു പ്രവര്‍ത്തിക്കണം. അങ്ങനെ മീറ്റിംഗ് നടത്തുന്ന സംഘാടകരെ നമുക്ക് നാണിപ്പിച്ചേ പറ്റൂ.

എന്റെ ചില നിര്‍ദേശങ്ങള്‍ പറയാം.

1. നിങ്ങള്‍ ഒരു പുരുഷന്‍ ആണെങ്കില്‍ നിങ്ങളെ ഏതെങ്കിലും മീറ്റിംഗില്‍ പങ്കെടുക്കാന്‍ വിളിച്ചാല്‍ 'വേദിയില്‍ സംസാരിക്കാന്‍ സ്ത്രീകള്‍ ഉണ്ടോ' എന്ന് എടുത്ത് ചോദിക്കണം. ഇല്ലെങ്കില്‍ വരാന്‍ സാധിക്കില്ല എന്ന് തറപ്പിച്ചു പറയണം. വിഷയത്തെപ്പറ്റി സംസാരിക്കാന്‍ കഴിവുള്ള രണ്ടോ മൂന്നോ സ്ത്രീകളുടെ പേര് സംഘാടകര്‍ക്ക് പറഞ്ഞു കൊടുക്കണം.

2. നിങ്ങള്‍ ഒരു സ്ത്രീ ആണെങ്കില്‍ ഏതെങ്കിലും ഒരു സമ്മേളത്തിന് സംസാരിക്കാന്‍ വിളിച്ചാല്‍ പിന്നോട്ട് മാറരുത്. വേദിയില്‍ സംസാരിക്കാന്‍ അല്പം സങ്കോചമൊക്കെ ആദ്യം ഉണ്ടാകും, പക്ഷെ വേദി ആണുങ്ങള്‍ക്ക് വിട്ടു കൊടുക്കരുത്. ഇതൊരു ചരിത്ര ദൗത്യമാണ്, ധൈര്യപൂര്‍വ്വം ഏറ്റെടുക്കുക.

3. നിങ്ങള്‍ ഒരു സംഘാടകന്‍ ആണെങ്കില്‍ വേദിയില്‍ പരമാവധി സ്ത്രീകളെ പങ്കെടുപ്പിക്കാന്‍ ആദ്യമേ ശ്രമിക്കുക. പറ്റിയാല്‍ പകുതി, ചുരുങ്ങിയത് രണ്ടു പേരെങ്കിലും ഉറപ്പായിട്ടും വേണം. വലിയ ഒരു സാമൂഹ്യമാറ്റത്തിന്റെ ദൗത്യമായി ഇത് ഏറ്റെടുക്കണം.

4. നിങ്ങള്‍ സദസ്സില്‍ ഇരിക്കുന്ന ഒരാളാണെങ്കില്‍ സ്ത്രീ സാന്നിധ്യം ഇല്ലാത്ത വേദി കണ്ടാലുടന്‍ അതിന്റെ ഒരു പടമെടുത്ത് #manel എന്ന ഹാഷ്ടാഗുമിട്ട് ഫേസ്ബുക്കിലും ട്വിറ്ററിലും പോസ്റ്റ് ചെയ്യുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കേരളം ലോകം അറിയട്ടെ.

വാസ്തവത്തില്‍ കേരളത്തിലെ ഔദ്യോഗിക സംവിധാനങ്ങളില്‍ നിന്നും മീറ്റിങ്ങുകള്‍ക്ക് ഒരു 'Gender Protocol' ഉണ്ടാകേണ്ടതാണ്. എല്ലാ സര്‍ക്കാര്‍ പരിപാടികളിലും, സര്‍ക്കാര്‍ സഹായം നല്‍കപ്പെടുന്ന ഏതു സ്ഥാപനത്തിലും, പരിപാടിയിലും (ലൈബ്രറി തൊട്ടു കോളേജുകള്‍ വരെയുള്ള എല്ലാ പരിപാടികളും) വേദിയില്‍ സ്ത്രീ സാന്നിധ്യവും പ്രാതിനിധ്യവും ഉറപ്പുവരുത്തേണ്ടത് ഒരു നിര്‍ബന്ധമാക്കണം.

എന്താണെങ്കിലും ഞാനൊരു കാര്യം പറയാം. ഇനി മുതല്‍ ഞാന്‍ കേരളത്തില്‍ വരുമ്പോള്‍ വേദിയില്‍ ചുരുങ്ങിയത് രണ്ടു സ്ത്രീകളെങ്കിലും ഇല്ലാത്ത ഒരു ചടങ്ങിലും പങ്കെടുക്കില്ല. ഏപ്രിലില്‍ ബുക്കിംഗ് എടുക്കുന്ന സമയത്ത് ഞാന്‍ ഇത് വീണ്ടും പ്രത്യേകം പറയും. ഡിങ്കനാണേ സത്യം...

നിങ്ങള്‍ ഇക്കാര്യം സമ്മതിക്കുന്നു എങ്കില്‍ ഈ പോസ്റ്റ് ഒന്ന് ഷെയര്‍ ചെയ്യണം. നിങ്ങള്‍ വ്യക്തിപരമായി ഇക്കാര്യം ശ്രദ്ധിക്കുകയും വേണം. സമൂഹമാധ്യമത്തിലുള്ളവര്‍ മാത്രം വിചാരിച്ചാല്‍ ഒറ്റ വര്‍ഷം കൊണ്ട് മാറ്റിയെടുക്കാവുന്ന കാര്യമേയുള്ളൂ ഇത്. സമൂഹമാധ്യമത്തിന് പുറത്തുള്ളവര്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ തന്നെ നില്‍ക്കട്ടെ.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കളിക്കൂട്ടുകാരിയുടെ മൃതദേഹം കാട്ടിക്കൊടുത്തു, പെട്ടിമുടി ദുരന്തമുഖത്തുനിന്ന് പോലീസ് കരകയറ്റിയ കുവി മടങ്ങിയെത്തി

വാക്സിനേഷന്‍ വിജയം: ഇസ്രായേലില്‍ പൊതുസ്ഥലത്ത് മാസ്‌ക് ഒഴിവാക്കി ആരോഗ്യ മന്ത്രാലയം

ചികിത്സയ്ക്ക് പ്രത്യേക സംവിധാനങ്ങള്‍; എറണാകുളത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ നിര്‍ദേശം

തൃശ്ശൂര്‍ പൂരം മാറ്റിവെക്കണം; സര്‍ക്കാരിന് സാംസ്‌കാരിക പ്രവര്‍ത്തകരുടെ കത്ത്

കോവിഡ് വ്യാപനം തടയാന്‍ അഞ്ച് നിര്‍ദേശങ്ങള്‍; പ്രധാനമന്ത്രിക്ക് കത്തയച്ച് മന്‍മോഹന്‍ സിങ്

മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധം

ആര്‍ടി-പിസിആര്‍ ഫലം പരിശോധിച്ചില്ല; നാല് വിമാനക്കമ്പനികള്‍ക്കെതിരെ നടപടിയുമായി ഡല്‍ഹി സര്‍ക്കാര്‍

വള്ളികുന്നം അഭിമന്യു വധക്കേസ്: രണ്ട് പ്രതികള്‍ കൂടി അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ഥിതി ഗുരുതരം; ആശുപത്രികള്‍ നിറയുന്നു, ഓക്സിജന് കടുത്ത ക്ഷാമം

കോവിഡ്: ഗുജറാത്തില്‍ അഞ്ച് കത്തോലിക്കാ വൈദികര്‍ മരിച്ചു

വി. മുരളീധരന്‍ പദവി മറന്ന് തനി സംഘിയായി; വിമര്‍ശനവുമായി പി.ജയരാജന്‍

യൂത്ത് ലീഗ് നേതാവ് സി.കെ സുബൈറിന് ഇ.ഡിയുടെ നോട്ടീസ്

ആ മരുന്നുകള്‍ ഫലിക്കുമോയെന്ന് യാതൊരു ഉറപ്പുമില്ല, കോവിഡ് അനുഭവം പറഞ്ഞ് ഗണേഷ് കുമാര്‍

മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനും ശമ്പളവര്‍ധന ; 2018 ജൂണ്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ

'തൃശൂര്‍ പൂരം അടിച്ചുപൊളിക്കണം..ഗംഭീരമാക്കണം!'; ഇന്നത്തെ കൊവിഡ് കണക്ക് ചൂണ്ടിക്കാട്ടി പരിഹാസവുമായി സോഷ്യല്‍ മീഡിയ

കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

പൊളിറ്റിക്കല്‍ ക്രിമിനലുകളെ ഒരു പാര്‍ട്ടിയും പ്രോത്സാഹിപ്പിക്കരുതെന്ന് സുധാകരന്‍

ഒമാനില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്നു; മൂന്നു ദിവസത്തിനിടെ 57 പേര്‍ മരിച്ചു

രാജകുടുംബാംഗമാണെന്ന വ്യാജേന കോടികളുടെ തട്ടിപ്പു നടത്തിയ 2 പേര്‍ അറസ്റ്റില്‍

ബംഗാളില്‍ കോവിഡ് വ്യാപനം രൂക്ഷം; തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി

അതിവേഗ വ്യാപനത്തിന് ഇടയാക്കുന്ന തൃശൂര്‍ പൂരം ഒഴിവാക്കണം; സര്‍ക്കാരിനോട് എന്‍ എസ് മാധവന്‍

കൊവിഡ് വായുവിലൂടെയും പകര്‍ന്നേക്കാം; മുന്നറിയിപ്പുമായി ഡോ. രണ്‍ദീപ് ഗുലേറിയ

വൈഗയുടെ മരണം ; പിതാവ്​ സനു മോഹന്‍ കര്‍ണാടകയില്‍ പിടിയില്‍

അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം

രോഗികള്‍ക്കായി ഐസൊലേഷന്‍ കോച്ചുകള്‍; കോവിഡ് പോരാട്ടത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ

ഓക്‌സിജന്‍ സിലിണ്ടറിലെ താഴ്ന്ന മര്‍ദ്ദം; മധ്യപ്രദേശിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 കൊവിഡ് രോഗികള്‍ മരിച്ചു

നെടുമ്ബാശ്ശേരി സ്വര്‍ണ്ണക്കടത്ത് കേസില്‍ മന്‍ഹാസ് അബുലീസ് മുഖ്യ കണ്ണിയെന്ന് കസ്റ്റംസ്

'തെരഞ്ഞെടുപ്പ് സമയത്ത് വാ പൊത്തിപ്പിടിച്ച്‌ മൗനം പാലിച്ചവര്‍ക്ക് തൃശൂര്‍ പൂരത്തോട് മാത്രം അസഹിഷ്‌ണുത'; സന്ദീപ് വാര്യര്‍

എനിക്ക് ദുബായിയില്‍ എന്നല്ല ലോകത്ത്‌എവിടെയും ഒരു ബിസിനസും ഇല്ല; ഫിറോസ് കുന്നുംപറമ്ബില്‍

സിപിഎമ്മിലെ രാഷ്ട്രീയ ക്രിമിനലിസം; ജി സുധാകരന്റെ ആരോപണത്തെ തള്ളി എ എം ആരിഫ്

View More