Image

മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാന്ധിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

Published on 27 January, 2012
മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാന്ധിയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് നേതാവ് കൊബാദ് ഗാന്ധിയ്ക്ക് ജാമ്യമനുവദിച്ച ആന്ധ്രാ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ജാമ്യം നല്‍കിയതിനെതിരെ ആന്ധ്രാസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ബി.എസ്.ചൗഹാന്‍, ജസ്റ്റീസ് കെ.എസ്.രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍രെ ഉത്തരവ്. 2005 ഓഗസ്റ്റ് 15ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ നര്‍സി റെഡ്ഡിയെ ബോംബ് സ്‌ഫോടനത്തില്‍ കൊലപ്പെടുത്തിയ കേസിലാണ് കൊബാദ് ഗാന്ധി അറസ്റ്റിലായത്. 

കേസില്‍ കൊബാദ് ഗാന്ധിയ്‌ക്കെതിരായ തെളിവുകള്‍ ആന്ധ്രാ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹാജരാക്കിയിരുന്നു. ഗാന്ധിയക്കെതിരെ തെളിവില്ലെന്നും ഇപ്പോള്‍ തന്നെ രണ്ടുവര്‍ഷം തടവില്‍ കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആന്ധ്രാ ഹൈക്കോടതി കൊബാദ് ഗാന്ധിയ്ക്ക് നേരത്തെ ജാമ്യമനുവദിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക