Image

രാഹുല്‍ ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

Published on 27 January, 2012
രാഹുല്‍ ദ്രാവിഡ് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന
അഡ്‌ലെയ്ഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കാര്യമായി തിളങ്ങനാവാതിരുന്ന 39കാരനായ ദ്രാവിഡ് വിരമിക്കല്‍ തീരുമാനം ടീം അംഗങ്ങളില്‍ ചിലരെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

ഏകദിനങ്ങളില്‍ നിന്നും ട്വന്റി-20യില്‍ നിന്നും ദ്രാവിഡ് നേരത്തെ വിരമിച്ചിരുന്നു. ഇന്ത്യ സമ്പൂര്‍ണ പരാജയമേറ്റുവാങ്ങിയ ഇംഗ്ലണ്ട് പര്യടനത്തില്‍ മൂന്ന് സെഞ്ചുറിയുമായി തിളങ്ങിയ ദ്രാവിഡിന് ഓസ്‌ട്രേലിയക്കെതിരെ ആ മികവ് ആവര്‍ത്തിക്കാനായില്ല. ഓസ്‌ട്രേലിയക്കെതിരായ നാലു ടെസ്റ്റുകളില്‍ നിന്ന് 24.25 റണ്‍സ് ശരാശരിയില്‍ 194 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് ദ്രാവിഡ്. 164 ടെസ്റ്റുകളില്‍ നിന്ന് 36 സെഞ്ചുറികളടക്കം 13,288 റണ്‍സാണ് ടെസറ്റിലെ ദ്രാവിഡിന്റെ സമ്പാദ്യം. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ അവസാന ദിവസമായ ശനിയാഴ്ച ദ്രാവിഡ് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് ഇന്ത്യന്‍ ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക