ന്യൂഡല്‍ഹി: ടു ജി സ്പെക്ട്രം ഇടപാടില്‍ കുറ്റാരോപിതരായ എസ്സാര്‍, ലൂപ് ടെലികോം കമ്പനികളുടെ ഉദ്യോഗസ്ഥര്‍ക്ക് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി പുതിയ സമന്‍സയച്ചു. അടുത്തമാസം 22 ന് കോടതിയില്‍ നേരിട്ട് ഹാജരാവണമെന്നാവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്.
നേരത്തെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കും സമന്‍സയച്ചിരുന്നെങ്കിലും കോടതിയില്‍ ഹാജരായിരുന്നില്ല. ടു ജി ലൈസന്‍സ് ലഭിക്കാന്‍ ഈ രണ്ട് കമ്പനികളുടെ അഞ്ച് ഉദ്യോഗസ്ഥര്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്നാണ് സിബിഐ കുറ്റപത്രത്തിലുള്ളത്.