ചെന്നൈ: ഇന്നലെ അന്തരിച്ച സംസ്ഥാന ഗവര്‍ണര്‍ എം.ഒ.എച്ച്.ഫറൂഖിന്റെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. വൈകിട്ട് പുതുച്ചേരിയില്‍ നടന്ന സംസ്കാര ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കേന്ദ്ര മന്ത്രി എ.കെ.ആന്റണി, സ്പീക്കര്‍ ജി.കാര്ത്തികേയന്, സംസ്ഥാന മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നേരത്തെ മൃതദേഹം ഗവര്‍ണറുടെ പോണ്ടിച്ചേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 9.10ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു ഫറൂഖിന്റെ മരണം.