Image

അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഹസാരെ

Published on 27 January, 2012
അക്രമത്തെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്ന് ഹസാരെ
ന്യൂഡല്‍ഹി: താന്‍ ഒരിക്കലും അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ അതിന് നിര്‍ദേശം നല്‍കുകയോ ചെയ്തിട്ടില്ലെന്ന് അന്നാ ഹസാരെ. വര്‍ഷങ്ങളായി അഴിമതിക്കെതിരായ പോരാട്ടം നടത്തുന്ന താന്‍ ഒരാളെയും അക്രമിക്കാന്‍ നിര്‍ദേശിക്കുകയോ അക്രമിക്കുകയോ ചെയ്തിട്ടില്ലെന്നും ഹസാരെ തന്റെ പുതിയ ബ്ലോഗ് പോസ്റ്റില്‍ വ്യക്തമാക്കി. 

കേന്ദ്രമന്ത്രി ശരത് പവാറിനെ ഒരാള്‍ കരണത്തടിച്ചപ്പോള്‍ താന്‍ പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ചില രാഷ്ട്രീയക്കാര്‍ തന്നെ ക്രിമിനലായി ചിത്രീകരിക്കുകയായിരുന്നുവെന്നും ഹസാരെ പറഞ്ഞു. അഴിമതി പ്രമേയമാക്കി അടുത്തിടെ പുറത്തിറങ്ങിയ 'ഗലി ഗലി ചോര്‍ ഹെ' എന്ന ചിത്രത്തിലെ കഥാപാത്രം അഴിമതിക്കാരനെ കരണത്തടിക്കുന്നതിനെയും ഹസാരെ ന്യായീകരിച്ചിരുന്നു.

ആ മനുഷ്യന് മറ്റു മാര്‍ഗങ്ങളില്ലെന്നായിരുന്നു എന്നായിരുന്നു ചിത്രം കണ്ടശേഷം ഹസാരെയുടെ പ്രതികരണം. എന്നാല്‍ അക്രമത്തിന്റെ ഭാഷ താന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്നും ഇനി ഉപയോഗിക്കുകയില്ലെന്നും ഹസാരെ ബ്ലോഗില്‍ പറയുന്നു. ആരോഗ്യം വീണ്‌ടെടുത്തശേഷം അഴിമതിക്കെതിരെ രാജ്യവ്യാപക പര്യടനം നടത്തുമെന്നും ഹസാരെ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക