Image

മദ്യപിച്ചു തെങ്ങില്‍ കയറി കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി താഴെയിറക്കി

Published on 27 January, 2012
മദ്യപിച്ചു തെങ്ങില്‍ കയറി കുടുങ്ങി; ഫയര്‍ഫോഴ്‌സെത്തി താഴെയിറക്കി
തലയോലപ്പറമ്പ്: മദ്യലഹരിയില്‍ കരിക്കിടാന്‍ തെങ്ങില്‍ക്കയറിയ ഗൃഹനാഥന്‍ ബോധരഹിതനായി ഒരുമണിക്കൂര്‍ തെങ്ങിന്‍മുകളില്‍ കുരുങ്ങിക്കിടന്നു. 

മരംവെട്ടുതൊഴിലാളിയായ ബ്രഹ്മമംഗലം ഇത്തിച്ചോട്ടില്‍ കാലായില്‍ ഷാജി(44)യാണ് തെങ്ങിനുമുകളില്‍ കുരുങ്ങിയത്. ഇന്നലെ വൈകുന്നേരം നാലിനാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്‌സും എത്തി ഷാജിയെ വലയ്ക്കുള്ളിലാക്കി താഴെയിറക്കി വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവം നടക്കുമ്പോള്‍ ഷാജിയുടെ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യ ഉഷ തയ്യല്‍ജോലിക്കും മക്കള്‍ സ്‌കൂളിലും പോയിരുന്നു. സമീപത്തു താമസിക്കുന്ന സഹോദരന്‍ സജീവിന്റെ ഭാര്യ സുമയാണ് ഷാജിയുടെ അപകടവിവരം ആദ്യം അറിയുന്നത്. കടുത്തുരുത്തി ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.എസ്. ശിവനും സംഘവുമാണ് രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക