ന്യൂഡല്‍ഹി: കര്‍ണാടക മുഖ്യമന്ത്രിയായിരിക്കെ അനധികൃത ഖനന വിവാദവുമായി
ബന്ധപ്പെട്ട് വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയ്ക്കെതിരേ കര്‍ണാടക ലോകായുക്ത
അന്വേഷണം സുപ്രീംകോടതി സ്റ്റേ ചെയ്തു.
1999-2004 കാലയളവില്‍ കര്‍ണാടക
മുഖ്യമന്ത്രിയായിരിക്കെ വന ബ്ലോക്കുകള്‍ നിയമവിരുദ്ധമായി ഖനനമേഖലകളാക്കിയെന്ന്
ആരോപിച്ചായിരുന്നു കൃഷ്ണയ്ക്കെതിരേ ലോകായുക്ത പോലീസ് കഴിഞ്ഞ ഡിസംബറില്‍
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അന്വേഷണം സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച
കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരേ എസ്.എം.കൃഷ്ണ സമര്‍പ്പിച്ച ഹര്‍ജി
പരിഗണിച്ചാണ് സുപ്രീംകോടതിയുടെ നടപടി.