Image

മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍

ജയ്‌സണ്‍ മാത്യു Published on 08 June, 2014
മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍
ടൊറോന്റോ: മാതൃദിനത്തോടനുബന്ധിച്ച്‌ ഡാന്‍സിംഗ്‌ ഡാംസല്‍സ്‌ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മക്ഷരത്തില്‍ റജീനാ മാത്യുവും കവിതാ മോഹനും വിജയികളായി. പൊതുജനാഭിപ്രായ വോട്ടെടുപ്പിലൂടെ ഇന്ദു ജയന്തകുമാര്‍ `ഡി ഡി റോക്കിംഗ്‌ മം' ആയും തെരഞ്ഞെടുക്കപ്പെട്ടു.

ലഭിച്ച എന്‍ട്രികളില്‍ തെരക്ഷെടുക്കപ്പെട്ട 61 ഫോട്ടോകളില്‍ നിന്നാണ്‌ വിജയികളെ കണ്ടെത്തിയത്‌. വിജയികള്‍ക്കുളള സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്‌തത്‌ സ്വാസം, എവോണ്‍, മേരികേ, ഡോ.ബൈന്നി ഡന്റല്‍ ക്‌ളിനിക്ക്‌, മറിയം ബ്യൂട്ടി പാര്‍ലര്‍ എന്നിവരാണ്‌.

എറ്റോബിക്കോക്കിലുളള വുഡ്‌ബൈന്‍ ബാങ്ക്വറ്റ്‌ ഹാളില്‍ നടന്ന മാതൃദിനാഘോഷ ചടങ്ങില്‍ വിജയികള്‍ക്ക്‌ സമ്മാനങ്ങള്‍ വിതരണം ചെയ്‌തു.

അഡ്വ.ലതാ സുകുമാര്‍ മാതൃദിന സന്ദേശം നല്‍കി. ഈ വര്‍ഷത്തെ മാതൃദിനം എല്ലാ അമ്മമാര്‍ക്കും മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റുവാന്‍ സമ്മാനങ്ങളും, കേക്ക്‌ മുറിക്കലും, ഡിന്നറും ഉള്‍പ്പടെ നിരവധി എന്റര്‍റ്റൈന്‍മെന്റ്‌ പ്രോഗ്രാമുകള്‍ അവര്‍ ഒരുക്കിയിരുന്നു.

ജറാള്‍ഡി ജയിംസിന്റെ നേതൃത്വത്തിലുളള ഡാന്‍സിംഗ്‌ ഡാംസല്‍സിന്റെ ചെണ്ടമേളം, ടൊറോന്റോ ആള്‍ സ്റ്റാര്‍ ഗേള്‍സിന്റെ ബംഗര, നക്ഷത്ര സ്‌കൂള്‍ ഓഫ്‌ മ്യൂസിക്കിലെ വിദ്യാര്‍ത്ഥികളുടെ പാട്ടുകള്‍, എസ്‌മെറാള്‍ഡാ എന്റിക്ക്‌, നൃത്തകലാ കേന്ദ്ര, നുപുര, ആദിശങ്കര, എല്‍ എല്‍ എസ്‌, പ്രൈമാ തുടങ്ങിയ ഡാന്‍സ്‌ സ്‌കൂളുകളുടെ ഡാന്‍സുകള്‍ തുടങ്ങിയ ഒട്ടേറെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക്‌ മാറ്റുകൂട്ടി.

ഐശ്വര്യ, മാര്‍ക്കസ്‌, ആന്‍ മേരി, സീമ, ശ്രീകുമാര്‍, സംഗീത രാമചന്ദ്രന്‍, റിയാന്ന മാത്യു, ചിപ്പി കൃഷ്‌ണന്‍ ധോണി, അനു ജോണ്‍ സത്യ, രേഷ്‌മ മാത്യു, അനീഷ തോമസ്‌, പങ്കജ്‌ ബാജ്‌പേയി തുടങ്ങിയവരുടെ വ്യക്‌തിഗത പ്രകടനങ്ങളും ശ്രദ്‌ധേയമായി.

സുജിത്ത്‌ നായര്‍, വൈറ്റ്‌ ഹോഴ്‌സ്‌ ട്രാവല്‍സ്‌, ബിജു തയ്യില്‍ച്ചിറ, സജി ജോസഫ്‌, ജയശ്രീ കഞ്ചന്‍, അന്നാബെല്‍ കോയെലൊ, ദിപക്‌ ഡാനി, ജി.ശാന്ത, ഡോ.ബെന്നി, ജോമോള്‍ ജോണ്‍ എന്നിവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

മാനേജിംഗ്‌ ഡയറക്‌ടര്‍ മേരി അശോക്‌ സ്വാഗതവും ഡുജാ സ്വിസ്‌ കൃതജ്‌ഞതയും പറഞ്ഞു. കവിതാ അരിയത്ത്‌ ആയിരുന്നു അവതാരക.

കൂടുതല്‍ വിവരങ്ങള്‍ക്കും ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ഡാന്‍സിംഗ്‌ ഡാംസല്‍സിന്റെ ഔദ്യോഗീക വെബ്‌സൈറ്റായ www.ddshows.com സന്ദര്‍ശിക്കുക.
മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍
മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍

മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍

മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍

മാതൃദിനഫോട്ടോഗ്രഫി മത്സരം - റജീനാ മാത്യുവും കവിതാ മോഹനും വിജയികള്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക