Image

രക്തദാന ക്യാമ്പും വോളി ബോള്‍ ടൂര്‍ണമെന്റും ജൂണ്‍ ആറിന്‌

Published on 06 June, 2014
രക്തദാന ക്യാമ്പും വോളി ബോള്‍ ടൂര്‍ണമെന്റും ജൂണ്‍ ആറിന്‌
ന്യൂയോര്‍ക്ക്‌: മില്ലേനിയം ആര്‍ട്‌സ്‌ & സ്‌പോര്‍ട്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള സൗജന്യ രക്തദാന ക്യാമ്പ്‌ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ക്യൂന്‍സ്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വച്ച്‌ ജൂണ്‍ ആറാം തീയതി രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നതാണ്‌ . ഈ സംരഭത്തില്‍ പങ്കാളികളാകാന്‍ ഏവരേയും ഭാരവാഹികള്‍ ക്ഷണിക്കുന്നു.

മാസ്‌കിന്റെ നേതൃത്വത്തില്‍ ജൂണ്‍ 14 ശനിയാഴ്‌ച രണ്ടാമത്‌ വോളി ബോള്‍ ടൂര്‍ണമെന്റ്‌ സ്‌പിക്ക്‌ 2014 ബെത്‌പെജിലുള്ള മള്‍ട്ടി സ്‌പോര്‍ട്‌സ്‌ ജിമ്മില്‍ വച്ച്‌ നടത്തപെടുന്നു. ന്യൂയോര്‍ക്ക്‌, റോക്ക്‌ ലാന്‍ഡ്‌ , ന്യൂ ജെഴ്‌സി, ഫിലാഡല്‍ഫിയ തുടങ്ങിയ പ്രദേശങ്ങളിലെ പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന ഈ ടൂര്‍ണമെന്റ്‌ ഇതിന്റെ പ്രാരംഭ വേളയില്‍ തന്നെ ഒരു വേറിട്ട പേര്‌ സമ്പാദിക്കുവാന്‍ ഇടയാക്കി. ഇടിമുഴക്കം പോലെ കോര്‍ട്ടില്‍ സ്‌മാഷുകള്‍ പ്രകമ്പനം കൊള്ളുന്നതിനു സാക്ഷി ആകുവാന്‍ ഏവരെയും ക്ഷണിച്ചു കൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ അനില്‍ ചാക്കോ 917 434 5206, ആശിഷ്‌ തോമസ്‌ 516 312 8565,ജസ്റ്റിന്‍ ജോസഫ്‌ 516 209 7467, റോജി കോശി 347 634 3415 എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക