ഫിലാഡല്‍ഫിയ: കേരളത്തിലെ ഗ്രാമ വികസന മന്ത്രിയും, വിദേശ മലയാളികളുടെ പ്രിയങ്കരനായ
മന്ത്രിയുമായ ഡോ. കെ.സി. ജോസഫ് ഫോമയുടെ ക്ഷണപ്രകാരം വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍
സെന്ററില്‍ നടക്കുന്ന ഫോമയുടെ നാലാമത് അന്തര്‍ദേശീയ കണ്‍വന്‍ഷനില്‍ കേരളാ
ഗവണ്‍മെന്റിന്റെ പ്രതിനിധിയായി എത്തുന്നു.
ഫോമാ പ്രസിഡന്റ് ജോര്‍ജ്
മാത്യു, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്, മുന്‍ സെക്രട്ടറി ബിനോയി തോമസ്
തുടങ്ങിയവരുടെ അഭ്യര്‍ത്ഥന പ്രകാരം കേരളാ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്റെ
പ്രതിനിധിയായി മന്ത്രി കെ.സി. ജോസഫിനെ ഫോമയുടെ കണ്‍വന്‍ഷനിലേക്ക് അയയ്‌ക്കുന്നത്.
നിയമസഭ ചേരുന്നതിനാല്‍ മറ്റ് മന്ത്രിമാരെ അയയ്‌ക്കാന്‍ കഴിയില്ലെന്ന്
ഉമ്മന്‍ചാണ്ടി ഫോമാ ഭാരവാഹികളെ അറിയിച്ചു.
കേരളാ ബാലജനസഖ്യത്തിലൂടെ
പ്രവര്‍ത്തനം ആരംഭിച്ച കെ.സി. ജോസഫ്, കെ.എസ്.യു സെക്രട്ടറി, കേരളാ
യൂണിവേഴ്‌സിറ്റി യൂണിയന്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്,
കുട്ടിനാട്, ഇരിക്കൂര്‍ മണ്‌ഡലങ്ങളെ പ്രതിനിധീകരിച്ച് എംഎല്‍എ എന്നീ നിലകളില്‍
മികവ് കാട്ടി. ഇപ്പോള്‍ കേരളാ മന്ത്രിസഭയിലെ രണ്ടാമനായാണ് കെ.സി. ജോസഫ്
അറിയപ്പെടുന്നത്.
ഫോമയുടെ ക്ഷണം സ്വീകരിച്ചെത്തുന്ന മന്ത്രിക്കും
കുടുംബത്തിനും പ്രത്യേകമായ നന്ദി ഫോമാ ഭാരവാഹികള്‍ അര്‍പ്പിച്ചു. ഫോമാ കണ്‍വന്‍ഷന്‍
ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ് അറിയിച്ചതാണിത്.