Image

ഫോമാ കണ്‍വന്‍ഷന്‌ സമ്പൂര്‍ണ്ണ പിന്തുണയുമായി യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 06 June, 2014
ഫോമാ കണ്‍വന്‍ഷന്‌ സമ്പൂര്‍ണ്ണ പിന്തുണയുമായി യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍
ന്യൂയോര്‍ക്ക്‌: ജീവകാരുണ്യ രംഗത്തും, സാംസ്‌കാരിക-കലാ പ്രവര്‍ത്തന മണ്‌ഡലങ്ങളിലും മറ്റ്‌ സംഘടനകള്‍ക്ക്‌ എക്കാലവും മാതൃകയായി നിലകൊള്ളുന്ന ന്യൂയോര്‍ക്കിലെ പ്രമുഖ പ്രമുഖ സംഘടനയായ (യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍) വൈ.എം.എ തങ്ങളുടെ പ്രവര്‍ത്തനോദ്‌ഘാടന സമ്മേളനത്തില്‍, ഫോമയുടെ നാലാമത്‌ ദേശീയ കണ്‍വന്‍ഷന്‌ പരിപൂര്‍ണ്ണ പിന്തുണ അറിയിച്ചു.

ഫോമയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യു, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്‌, എമ്പയര്‍ റീജിയന്‍ പ്രസിഡന്റ്‌ എ.വി. വര്‍ഗീസ്‌, മെട്രോ റീജിയണല്‍ പ്രസിഡന്റ്‌ സ്റ്റാന്‍ലി കളത്തില്‍ എന്നിവരുടെ സാന്നിധ്യത്തിലാണ്‌ വൈ.എം.എ പ്രസിഡന്റ്‌ ബിനു ജോസഫും മറ്റ്‌ ഭാരവാഹികളും ഫോമാ കണ്‍വന്‍ഷന്റെ വിജയത്തിനായി ആശംസകള്‍ നേര്‍ന്നു. മുപ്പത്തഞ്ചോളം രജിസ്‌ട്രേഷനുകളാണ്‌ ഇതിനോടകം വൈ.എം.എയില്‍ നിന്ന്‌ ഇതിനോടകം ഫോമയില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്‌. ഫോമാ നേതാക്കളായ തോമസ്‌ മാത്യു (അനിയന്‍), തോമസ്‌ ടി. ഉമ്മന്‍, പ്രദീപ്‌ നായര്‍, ബിജു ഉമ്മന്‍, കുര്യന്‍ വര്‍ഗീസ്‌ എന്നിവരും വൈ.എം.എയുടെ ഭാരവാഹികളും, മുന്‍ ഭാരവാഹികളുമായ ഷോബി ഐസക്‌, ജോഫ്രിന്‍ ജോസ്‌, മാത്യു പി. തോമസ്‌, ഷിനോ, സഞ്‌ജു കുറുപ്പ്‌, സുരേഷ്‌ നായര്‍, ഫോമാ ഭാരവാഹികളായ റോയ്‌ ചെങ്ങന്നൂര്‍, തോമസ്‌ (റെജി) തുടങ്ങിയവരും ഫോമാ കണ്‍വന്‍ഷന്‌ പിന്തുണ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.fomaa.com
ഫോമാ കണ്‍വന്‍ഷന്‌ സമ്പൂര്‍ണ്ണ പിന്തുണയുമായി യോങ്കേഴ്‌സ്‌ മലയാളി അസോസിയേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക