ഫിനിക്‌സ്: മലയാളത്തിന്റെ സ്വന്തം മഞ്‌ജുവാര്യരെന്ന അതുല്യ അഭിനേത്രി നീണ്ട
ഇടവേളയ്‌ക്കു ശേഷം ബിഗ് സ്‌ക്രീനില്‍ അവതരിപ്പിക്കുന്ന ചിത്രമായ `ഹൗ ഓള്‍ഡ് ആര്‍
യൂ'അരിസോണയില്‍ പ്രദര്‍ശിപ്പിക്കുന്നു. ജൂണ് 08 ന് ഞാറാഴ്‌ച വൈകിട്ട് 6.45ന്
പൊള്ളാക്ക് റ്റെമ്പേ സിനിമാസിലാണ് (Pollack Tempe Cinemas, 1825 E Elliot Road,
Tempe, Arizona 85284) സിനിമപ്രദര്‌ശിപ്പിക്കുന്നത്.
മികച്ചകുടുംബ കഥയുടെ
പിന്‍ബലത്തില്‍ പ്രായം ഒന്നിനും തടസ്സമല്ലെന്നും കഴിവുംനേതൃഗുണവുമുള്ള ഏതു
സ്‌ത്രീക്കും ഏതുപ്രായത്തിലും ഇവിടെ പലതും ചെയ്യാന്‍ കഴിയുമെന്നും
തെളിയിക്കുന്നതാണ് ഈചിത്രം. ബോബി സഞ്‌ജ എന്നിവരുടെ തിരക്കഥയും റോഷന്‍ ആന്‌ഡ്രൂസ്
എന്ന മികവുറ്റസംവിധായകന്റെ കയ്യടക്കവും മഞ്‌ജുവാര്യരെന്ന പ്രതിഭയും കൂടി
ഒരുമിക്കുമ്പോള്‍ മലയാളത്തിലെ മികച്ച കുടുംബചിത്രങ്ങളില്‍ ഒന്നായി `ഹൗ ഓള്‍ഡ് ആര്‍
യു' മാറി. മഞ്‌ജുവാര്യരെ കൂടാതെ കുഞ്ചാക്കോ ബോബന്‍, കനിഹ, ലാലു അലക്‌സ്, സുരാജ്
വെഞ്ഞാറന്മൂട്, കലാരഞ്‌ജിനി തുടങ്ങിയ ഒരുമികച്ച താരനിരയാണ് ഈ ചിത്രത്തിലെ
കഥാപാത്രങ്ങള്‍ ആയിമാറിയിരിക്കുന്നത്.
സ്‌ത്രീ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഈ
മനോഹരചിത്രം എല്ലാത്തരംപ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്നരീതിയിലാണ്
അണിയിച്ചോരുക്കിയിരിക്കുന്നത്. സിനിമയുടെ ടിക്കറ്റുകള്‍ക്ക് ബന്ധപ്പെടുക:
4803009189/4804569999/4805167964/4807687383.