Image

അരുണ്‍ തോമസിന് ന്യൂജേഴ്‌സി സംസ്ഥാന ബഹുമതി

വര്‍ഗീസ് പ്ലാമൂട്ടില്‍ Published on 06 June, 2014
അരുണ്‍ തോമസിന് ന്യൂജേഴ്‌സി സംസ്ഥാന ബഹുമതി

ന്യൂജേഴ്‌സി: അമേരിക്കന്‍ രാജവ്യാപകമായി മെയ് മാസം ഏഷ്യയില്‍ നിന്നും പസഫിക്ക് ദീപുകളില്‍നിന്നും കുടിയേറിവരെ ആദരിക്കുന്നതിന്റെ ഭാഗമായി ന്യൂജേഴ്‌സി സെനറ്റും അസംബ്ലിയും 2014 മെയ് മാസം 22#ാ#ം തീയതി വിശിഷ്ഠസേവനം കണക്കിലെടുത്ത് അരുണ്‍ തോമസ് ഉള്‍പ്പെടെ നാല് ഏഷ്യന്‍  അമേരിക്കന്‍ വംശജരെ ആദരിച്ചു. ഫിലിപ്പയന്‍ വംശജരായ ലുഡി ഹ്യൂസ്, ഡിയോന്‍ ടാനിയന്‍ എന്നിവരും കൊറിയന്‍ വംശജനായ സോണി കിമ്മുമാണ് ആദരിക്കപ്പെട്ട മറ്റ് ഏഷ്യന്‍ വംശജര്‍. അസംബ്ലി ഹാളിന്റെ നടുത്തളത്തില്‍ നടന്ന ചടങ്ങ് ഡിയോന്‍ ടാനിയന്റെ പ്രാര്‍ത്ഥനയോടെയാണ് ആരംഭിച്ചത്. ന്യൂജേഴ്‌സി സംസ്ഥാനത്തിന്റെ സാമൂഹ്യ, സാമ്പത്തിക, കലാസാംസ്‌കാരിക രംഗങ്ങളില്‍ ഏഷ്യന്‍ വംശജരായ ആളുകളുടെ സംഭാവന നിസ്തുലമാണെന്നും സംസ്ഥാനം ഒട്ടാകെ മെയ് മാസം ഏഷ്യനമേരിക്കന്‍ മാസമായി ആചരിക്കണമെന്നും സഭ പാസാക്കിയ ഒരു പ്രഖ്യാപനത്തിലൂടെ ആവശ്യപ്പെട്ടു. 38-#ാ#ം ഡിസ്ട്രിക്ക്ടിനെ പ്രതിനിധാനം ചെയ്യുന്ന സെനറ്റര്‍ റോബര്‍ട്ട് ഗോര്‍ഡന്‍, അസംബ്ലിമെന്‍ തിമോത്തി യൂസ്റ്റസ്, ജോസഫ് ലഗാന എന്നിവരുടെ പരിശ്രമഫലമായിട്ടാണ് ന്യൂജേഴ്‌സി സംസ്ഥാന നിയമനിര്‍മ്മാണ സഭം ഇദംപ്രദമായി ഇത്തരമൊരു നടപി കൈക്കൊണ്ടത്.

അരുണ്‍ തോമസ് ഇരുപതു വര്‍ഷത്തോളം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സുസമ്മതനായി പ്രവര്‍ത്തിക്കുകയും കഠിനാധ്വാനത്തിലൂടെയും സാമൂഹ്യപ്രതിബദ്ധതയിലൂടെയും തന്റേതായ വ്യക്തിമുദ്രപതിപ്പിക്കുകയുമുണ്ടായി. 2007 ല്‍ 4 അസോസിയേറ്റുകളുമായി അരുണ്‍ ആരംഭിച്ച പബ്ലിക്ക് ട്രസ്റ്റ് റിയാല്‍റ്റി ഗ്രൂപ്പ് എന്ന സ്ഥാപനം ഇന്ന് ടീനെക്കിലും എഡിസണിലും ഉള്ള രണ്ട് ഓഫീസുകളിലായി അമേരിക്കയിലെ മിക്കവാറും എല്ലാ സാംസ്‌കാരിക വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന 43 അസോസിയേറ്റുകളുള്ള ഒരു പ്രസ്ഥാനമായി വളര്‍ന്നിരിക്കുന്നു. ഇതിലൂടെ ബര്‍ഗന്‍,  പസെയ്ക്ക്, ഹഡ്‌സന്‍, എസ്സെക്‌സ്, സോമര്‍സെറ്റ്, മിഡില്‍സെക്‌സ് എന്നീ കൗണ്ടികളില്‍ സ്തുത്യര്‍ഹമായി റിയല്‍ എസ്റ്റേറ്റ് സംബന്ധമായ സേവനങ്ങള്‍ നടത്തിവരികയും ചെയ്യുന്നു. കൂടാതെ 23 അസോസിയേറ്റുകള്‍ പ്രവര്‍ത്തിക്കുന്ന പി.റ്റി. റഫറല്‍ ഗ്രൂപ്പ് എന്ന സ്ഥാപനത്തിനും അരുണ്‍ നേതൃത്വം നല്‍കുന്നു. സാസ്‌കാരിക വൈവിധ്യം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നീ മൂല്യങ്ങളിലൂന്നുന്ന പ്രവര്‍ത്തനശൈലിയാണ് അരുണിന്റെയും ടീമിന്‌റെയും സവിശേഷത. സമൂഹത്തിന്റെ എല്ലാ ആവശ്യങ്ങളിലും കൈത്താങ്ങല്‍ നല്‍കാനും അരുണ്‍ സമയം കണ്ടെത്തുന്നു. റാന്നി ഓലിക്കല്‍ തോമസ് ഫിലിപ്പിന്റെയും ലില്ലിയുടെയും പുത്രനായ അരുണ്‍ തോമസ് പരാമസില്‍ താമസിക്കുന്നു. ഭാര്യ ലിനി, മക്കള്‍ സാറ, നോവ, ഡേവിഡ്.

1977 ല്‍ ആണഅ ആദ്യമായി മെയ് മാസത്തില്‍ 10 ദിവസം ഏഷ്യാ പസഫിക്ക് ദീപുകളില്‍ നിന്നും അമേരിക്കയില്‍ കുടിയേറിവര്‍ക്കായി പൈതൃക വാരം ആഘോഷിക്കുവാന്‍ അമേരിക്കന്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്. അപ്പോള്‍ ജിമ്മി കാര്‍ട്ടര്‍ പ്രസിഡന്റായിരുന്നു. എന്നാല്‍ 1992 ല്‍ പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ ഭരണകാലത്ത് ഇത് ഒരു മാസം നീണ്ടുനില്‍ക്കുന്ന പൈതൃക മാസാചരണമായി ഉയര്‍ത്തപ്പെടുകയായിരുന്നു. ഏഷ്യയില്‍ നിന്ന് അമേരിക്കയിലേക്കുള്ള ആദ്യത്തെ കുടിയേറ്റം ജപ്പാനില്‍ നിന്നും 1843 മെയ് ഏഴാം തീയതിയായിരുന്നുവെന്നുള്ളതും 26 വര്‍ഷങ്ങള്‍ക്കുശേഷം മെയ് 10--- --mw തീയതിയാണ് ചൈനീസ് പൈതൃകമുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലമായി അമേരിക്കന്‍ ഭൂഖണ്ഢത്തെ ബന്ധിപ്പിക്കുന്ന റയില്‍പ്പാത പൂര്‍ത്തീകരിച്ചതെന്നുമുള്ള സവിശേഷതകളാണ് മെയ് മാസം ഏഷ്യന്‍ പാസഫിക്ക് ഐലന്‍ഡര്‍ പൈതൃക മാസമായി ആഘോഷിക്കുന്നതിന്റെ പിന്നിലുള്ള ചരിത്രപരമായ പശ്ചാത്തലം.
2010 ലെ സെന്‍സസ് അനുസരിച്ച് അമേരിക്കയിലെ ഏഷ്യന്‍ വംശജരെന്ന് അവകാശപ്പെട്ടവരുടെ ജനസംഖ്യ 17.32 മില്യനായിരുന്നു. ഇത് അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ 5.6 ശതമാനമാണ്. ചൈനീസ് വംശജര്‍ 3.79 മില്യനായിരുന്നു. ഇത് അമേരിക്കയുടെ മൊത്തം ജനസംഖ്യയുടെ 5.6 ശതമാനമാണ്. ചൈനീസ് വംശജര്‍ 3.79 മില്യനും ഫിലിപ്പിനോ വംശജര്‍ 3.41 മില്യനും, ഇന്ത്യന്‍ വംശജര്‍ 3.41 മില്യനുമാണഅ. 1.73 മില്യന്‍ വിയറ്റ്‌നാംകാരും, 1.7 മില്യന്‍ കൊറിയക്കാരും, 1.3 മില്യന്‍ ജപ്പാന്‍കാരുമുണ്ട്.


അരുണ്‍ തോമസിന് ന്യൂജേഴ്‌സി സംസ്ഥാന ബഹുമതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക