Image

മഹിമ വിഷു ആഘോഷം ഏപ്രില്‍ 19-ന്

മാത്യു മൂലേച്ചേരില്‍ Published on 04 April, 2014
മഹിമ വിഷു ആഘോഷം ഏപ്രില്‍ 19-ന്

ന്യൂയോര്‍ക്ക്: കാര്‍ഷിക കേരളത്തിന്റെ പ്രധാന ആഘോഷങ്ങളില്‍ ഒന്നായ വിഷു മയാളി ഹിന്ദു മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ ക്വീന്‍സില്‍ വച്ച് നടത്തപ്പെടുന്നതാണെന്ന് പ്രസിഡന്റ് ബാഹുലേയന്‍ രാഘവനും, ജനറല്‍ സെക്രട്ടറി ഡോ. ഉണ്ണികൃഷ്ണന്‍ തമ്പിയും  അറിയിച്ചു.

വിപുലമായ പരിപാടികളോട് ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ ബെല്‍റോസിലെ 7420 കോമണ്‍വെല്‍ത്ത് ബുളവാര്‍ഡിലുള്ള ക്വീന്‍സ് ഹൈസ്കൂള്‍ ഓഫ് ടീച്ചിങ് ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍ നടക്കുക.

വിഷുക്കണി, വിഷുക്കൈനീട്ടം, സാംസ്കാരിക സമ്മേളനം തുടങ്ങിയ പരിപാടികള്‍ക്കു ശേഷം മഹിമ കുടുംബാംഗങ്ങളുടെ ഭവനത്തില്‍ തയ്യാറാക്കുന്ന വിഷു സദ്യ മഹിമയുടെ പ്രത്യേകതയാണ്. സദ്യക്ക് ശേഷം  വിവിധ കലാ സാംസ്കാരിക പരിപാടികള്‍ നടക്കും.

അഞ്ഞൂറില്‍ പരം ആളുകള്‍ക്ക് ഒരുക്കുന്ന വിഷു സദ്യക്ക് ഷീജ പിള്ള, ധന്യ ദീപുദാസ്, ഹേമ ശര്‍മ്മ എന്നിവരും കലാസാംസ്കാരിക പരിപാടികള്‍ക്ക് രേഖാ നായര്‍, സ്മിതാ ഹരിദാസ്, ശാലിനി രാജേന്ദ്രന്‍ എന്നിവരും നേതൃത്വം നല്‍കും.

പ്രവാസി മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വിഷു ആഘോഷത്തില്‍ എല്ലാ മഹിമ കുടുംബാംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

വാര്‍ത്ത: മാത്യു മൂലേച്ചേരില്‍

മഹിമ വിഷു ആഘോഷം ഏപ്രില്‍ 19-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക