മിയാമി, ഫ്‌ളോറിഡ: സൗത്ത് ഫ്‌ളോറിഡ മലയാളി സമാജത്തിന്റെ ഈവര്‍ഷത്തെ
പ്രവര്‍ത്തനോദ്‌ഘാടനം മാര്‍ച്ച് 15-ന് വൈകിട്ട് 7 മണിക്ക് കൂപ്പര്‍ സിറ്റി
കമ്യൂണിറ്റി സെന്ററില്‍ വെച്ച് (9000 SW 50th PL, Cooper City, FL 33328)
നടത്തപ്പെടും.
കഴിഞ്ഞ 31 വര്‍ഷമായി സൗത്ത് ഫ്‌ളോറിഡ മലയാളി സമൂഹത്തെ
സേവിക്കുന്ന ഈ സംഘടന ഈവര്‍ഷം മികവുറ്റ പരിപാടികളാണ് വിഭാവനം ചെയ്യുന്നത്.
ആനുവല്‍ പിക്‌നിക്ക് ഏപ്രില്‍ 26-ന്, ബെസ്റ്റ് ആക്‌ടേഴ്‌സ് ഇന്‍
യു.എസ്.എ മെഗാഷോ മെയ് 18-ന്, ഓണം ആഘോഷം സെപ്‌റ്റംബര്‍ 6-ന്, ബോട്ട് റെയ്‌സ്
ഒക്‌ടോബര്‍ 18-ന്, യൂത്ത് ബാസ്‌കറ്റ് ബോള്‍ ടൂര്‍ണമെന്റ് നവംബര്‍ 29-ന്,
ക്രിസ്‌മസ് ആഘോഷം ഡിസംബര്‍ 20. കൂടാതെ കിഡ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍
മാര്‍ച്ച് 29-ന് ഉച്ചയ്‌ക്ക് 11.30 മുതല്‍ 1.30 വരെ ചെസ് ക്ലാസും, യൂത്ത്
കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രസംഗ പരിശീലന ക്ലാസും ഉണ്ടായിരിക്കും.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ഫണ്ട് റൈസിംഗിന് `ബെസ്റ്റ്
ആക്‌ടേഴ്‌സ് ഇന്‍ യു.എസ്.എ' മെഗാഷോ മെയ് 18-ന് കൂപ്പര്‍ സിറ്റി ഹൈസ്‌കൂളില്‍
വെച്ച് നടത്തപ്പെടും. കഴിഞ്ഞവര്‍ഷം നടത്തിയ ഫണ്ട് റൈസിംഗ് സ്റ്റേജ്
പ്രോഗ്രാമില്‍ നിന്നും ലഭിച്ച തുക മുഴുവനായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
വിനിയോഗിച്ച് മാതൃകാപരമായ പ്രവര്‍ത്തനമാണ് ഈവര്‍ഷവും സംഘടന ലക്ഷ്യമിടുന്നത്.
ഈവര്‍ഷം നടത്തപ്പെടുന്ന എല്ലാ പരിപാടികള്‍ക്കും സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ
മലയാളികളുടേയും സഹകരണം സംഘടനാ നേതൃത്വം അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:
പ്രസിഡന്റ് ജോയി ആന്റണി (954 328 5009), വൈസ് പ്രസിഡന്റ് ബാബു കല്ലിടുക്കില്‍
(954 593 6882), സെക്രട്ടറി- ഷാലെറ്റ് വര്‍ഗീസ് (954 303 8952), ട്രഷറര്‍
-ജോര്‍ലിന്‍ പി. ജോസഫ് (954 857 1839). ജോര്‍ജ് മാലിയില്‍ അറിയിച്ചതാണിത്.