Image

മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം

Published on 10 March, 2014
മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം
മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ 2014 ലേക്കുള്ള ഭാരവാഹികളായി തെരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ ഹൂസ്റ്റനില്‍ പൗരസ്വീകരണമൊരുക്കുന്നു.
മാര്‍ച്ച് 15 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള ഓള്‍ സെയിന്‍ട്‌സ് എപ്പിസ്‌കോപ്പല്‍ ചര്‍ച്ച് (605 ഡള്ളസ് അവന്യൂ) ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്വീകരണത്തില്‍ ഫൊക്കാന പ്രസിഡന്റ് മറിയാമ്മ പിള്ള,ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
മുന്‍ ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള, ഫൊക്കാന നാഷണല്‍ വൈസ് പ്രസിഡന്റ് ഏബ്രഹാം ഈപ്പന്‍, റീജിയണല്‍ വൈസ് പ്രസിഡന്‍ട് റെജി കുര്യന്‍, ഫൊക്കാന നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ബോബന്‍ കൊടുവത്ത്, മാത്യു കോശി, മാഗ് മുന്‍ പ്രസിഡന്‍ട് ജെയിംസ് ജോസഫ്,അനില്‍കുമാര്‍ ആറന്മുള, എന്നിവര്‍ പങ്കെടുക്കുന്നതാണ്.
ഫോക്കാനയുടെയും മാഗിന്റെയും എല്ലാ അഭ്യുദയകാംക്ഷികളേയും സ്വാഗതം ചെയ്തുകൊള്ളുന്നു.
ഏബ്രഹാം ഈപ്പന്‍
ഹൂസ്റ്റന്‍
മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം
മലയാളീ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ ഭാരവാഹികള്‍ക്ക് ഫൊക്കാനയുടെ നേതൃത്വത്തില്‍ പൗരസ്വീകരണം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക