Image

ഒക്കലഹോമ മലയാളി അസോസിയേഷന് പുതിയ നേതൃത്വം

ഷാജി ജോര്‍ജ്, ഒക്കലഹോമ Published on 04 February, 2014
ഒക്കലഹോമ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
ഒക്കലഹോമയിലെ സാംസ്‌കാരിക സാമൂഹ്യ സംഘടനയായ ഒക്കലഹോമ മലയാളി അസോസിയേഷന്റെ 2014ലേക്കുള്ള പുതിയ പ്രവര്‍ത്തക സമിതി അധികാരമേറ്റു. സിബിമോന്‍ എം.എമ്മിന്റെ നേതൃത്വത്തിലുള്ള പതിനേഴംഗ കമ്മറ്റിയാണ് ഫെബ്രുവരി 1  ാം തീയതി മുതല്‍ ചുമതലയേറ്റത്. നേതൃത്വ പാടവവും പ്രവര്‍ത്തനപരിചയവും വളരെയുള്ള ഒരു നല്ല സംഘാടകനാണ് സിബിമോന്‍.

    പുതിയ വൈസ് പ്രസിഡണ്ടായി ജോസ് ജോണ്‍, ജനറല്‍ സെക്രട്ടറിയായി സാം ജോണ്‍, ജോയിന്റ് സെക്രട്ടറിയായി സജി ജോണ്‍, ട്രഷററായി മോനി എം. കുന്നേല്‍, യൂത്ത് കോര്‍ഡിനേറ്ററായി ജോബി ജോസഫ്, ആര്‍ട്‌സ്  കോര്‍ഡിനേറ്ററായി ജോസ് ഫിലിപ്പ്‌സ്, ലേഡീസ്  കോര്‍ഡിനേറ്ററായി ഷെര്‍ലി ജോണ്‍, സ്‌പോര്‍ട്‌സ്  കോര്‍ഡിനേറ്ററായി സ്റ്റീഫന്‍ പി. സ്റ്റീഫന്‍ എന്നിവരും ചുമതലയേറ്റു.

    ഒക്കലഹോമയിലെ യൂക്കോണില്‍ വച്ചു നടന്ന ക്രിസ്തുമസ്സ് പുതുവത്സര ആഘോഷങ്ങള്‍ക്കു മുമ്പായി നടന്ന അസോസിയേഷന്റെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ വച്ചാണ് പുതിയ കമ്മറ്റിയുടെ തിരഞ്ഞെടുപ്പു നടന്നത്. മറ്റു കമ്മറ്റിയഗങ്ങള്‍ താഴെ പറയുന്നവരാണ്. ജയപ്രകാശ് നായര്‍, ഷാജി ജോര്‍ജ്, ബിനു പാപ്പച്ചന്‍, ഫിലിപ്പ് ആന്റണി, റെജി റ്റി. വര്‍ഗീസ്, ഡോക്ടര്‍ മിജി മാത്യു, റെജി മാത്യു, കെന്നി ജോര്‍ജ്ജ്.

വാര്‍ത്ത അയച്ചത് : ഷാജി ജോര്‍ജ്, ഒക്കലഹോമ


ഒക്കലഹോമ മലയാളി അസോസിയേഷന് പുതിയ നേതൃത്വം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക