Image

2028: ഖന്നയ്ക്കും എ ഓ സിക്കും വേണ്ടി ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗം രംഗത്ത് (പിപിഎം)

Published on 16 September, 2026
2028: ഖന്നയ്ക്കും എ ഓ സിക്കും വേണ്ടി ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗം രംഗത്ത് (പിപിഎം)

ന്യൂ യോർക്ക് റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് (എ ഓ സി), അല്ലെങ്കിൽ കാലിഫോർണിയയിൽ നിന്നുള്ള റെപ്. റോ ഖന്ന 2028 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ രംഗപ്രവേശം ചെയ്യണമെന്നു ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രോഗ്രസീവ് വിഭാഗങ്ങൾ ആവശ്യപ്പെട്ടു.  

റൂട്സ് ആക്ഷൻ, പ്രോഗ്രസീവ് ഡെമോക്രാറ്റ്സ് ഓഫ് അമേരിക്ക എന്നീ ഗ്രൂപ്പുകളാണ് ഇവർക്കു വേണ്ടി രംഗത്തു വന്നിട്ടുള്ളത്. 2013ൽ സെനറ്റർ ബെർണി സാന്ഡേഴ്സിനു വേണ്ടി 'Run, Bernie, Run' കാമ്പെയ്ൻ നടത്തിയ ഗ്രൂപ്പുകളാണിവ. പ്രോഗ്രസീവ് രംഗപ്രവേശത്തിന്റെ തുടക്കമായിരുന്നു അത്. 

ഇരു ഗ്രൂപ്പുകളും ചേർന്ന് ഇറക്കിയ പ്രസ്താവനയിൽ പറഞ്ഞു: "ടിക്കറ്റിന്റെ തലപ്പത്തു പ്രോഗ്രസീവ് ജനകീയ നേതാവ് ഉണ്ടായില്ലെങ്കിൽ ഡെമോക്രാറ്റിക് പ്രതികരണം അങ്ങേയറ്റം നിരാശാജനകമാവും."

ഇടക്കാല തിരഞ്ഞെടുപ്പ് കഴിയാതെ പ്രസിഡന്റ് സ്ഥാനാർഥികൾ രംഗപ്രവേശം ചെയ്യാറില്ല. എന്നാൽ നിർണായക പ്രൈമറികൾ നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് പലരും ശാന്തമായി എത്തുന്നുണ്ട്.

മുൻ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ആണ് ഡെമോക്രാറ്റിക് നിരയിൽ മുന്നിലെന്ന് അടുത്തിടെ നടത്തിയ സർവേകൾ പറയുന്നു. രാജ്യമൊട്ടാകെ അറിയപ്പെട്ട വ്യക്തി എന്ന മെച്ചം അവർക്കുണ്ട്.

മറ്റു പ്രമുഖരിൽ കാലിഫോർണിയ ഗവർണർ ഗവിൻ ന്യൂസം, മുൻ ട്രാൻസ്‌പോർട്ടേഷൻ സെക്രട്ടറി പീറ്റ് ബുജിഗ്, ജോർജിയ സെനറ്റർ ജോൺ ഓസോഫ്, അരിസോണ സെനറ്റർ മാർക്ക് കെല്ലി എന്നിവർ ഉൾപ്പെടുന്നു.

Progressive Push for AOC and Ro Khanna 

2028: ഖന്നയ്ക്കും എ ഓ സിക്കും വേണ്ടി ഡെമോക്രാറ്റിക് പ്രോഗ്രസീവ് വിഭാഗം രംഗത്ത് (പിപിഎം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക